Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേസ് കൊടുത്തതിൽ അതൃപ്തി’- കേന്ദ്രവുമായുള്ള ചർച്ച പരാജയമെന്നു ബാല​ഗോപാൽ


ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്നു ധനമന്ത്രി കെഎൻ ബാല​ഗോപാൽ. ചർച്ചയിൽ വേണ്ടത്ര പുരോ​ഗതിയുണ്ടായില്ലെന്നും ബാല​ഗോപാൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദ്ദേശവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.

‘ചർച്ച പോസിറ്റീവാണെന്നു പറയാൻ സാധിക്കില്ല. നാളെ സെക്രട്ടറിമാരുടെ ചർച്ചയുണ്ട്. വേണ്ടത്ര പുരോ​ഗതിയുണ്ടായില്ല. കേസുള്ളപ്പോൾ എങ്ങനെ ചർച്ച നടക്കുമെന്ന നിലപാടാണ് കേന്ദ്രത്തിനു. കേസ് നടക്കുന്നതിനാൽ പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ സാധിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്നു കേന്ദ്രം നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല’- മന്ത്രി വ്യക്തമാക്കി.

ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള കേരള സംഘമാണ് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്. സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായത്.

കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി ഇക്കാര്യം അറിയിച്ചത്.


Read Previous

കടലിൽ മീൻപിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Read Next

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന ‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു; പ്രിയദർശാ നീയും’: വീണ്ടും വിമർശനവുമായി കെടി ജലീൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »