ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആഗോള പോഷക സംഘടനയായ ഒ ഐ സി സിയിൽ അംഗത്വമെടുത്തവർക്കുള്ള കാർഡ് വിതരണം ആരംഭിച്ചു. ജനുവരി 31 വരെ അപേക്ഷിച്ച മുഴുവൻ അംഗങ്ങളുടെയും കാർഡുകൾ കെ പി സി സി യിൽ നിന്നും റിയാദ് സെൻട്രൽ കമ്മറ്റിയിലെത്തിയാതായി ഭാരവാഹികൾ അറിയിച്ചു സൗദി അറബ്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രവിശ്യയാണ് തലസ്ഥാന നഗരി യായ റിയാദ്.ബത് ഹ ലുഹ ഹാളിൽ നടന്ന കാർഡ് വിതരണ പരിപാടിയുടെ ഉത്ഘാ ടനം സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള നിർവഹിച്ചു.

ഓരോ ജില്ലയിലെയും അംഗങ്ങളുടെ കാർഡുകൾ അതാത് ജില്ലാ പ്രസിഡണ്ടുമാർ ഏറ്റ് വാങ്ങി. റിയാദ് സെൻട്രൽ കമ്മറ്റിക്ക് കീഴിലുള്ള അൽ ഹായിൽ, ബുറൈദ,ഉനൈസ എന്നീ മേഖലയിലെ കാർഡുകൾ നാഷണൽ കമ്മറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ ഏറ്റു വാങ്ങി.
ജനാധിപത്യ മതേരത്വ ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന ഇടപെടലു കളെല്ലാം സൈബർ ഇടത്തിലും നേരിട്ടും കോൺഗ്രസ്സിന്റെ പ്രവാസി ഘടകമായ ഒ ഐ സി സി പ്രവർത്തകരിൽ നിന്നുണ്ടാകണമെന്ന് ചടങ്ങ് ഉഘാടനം ചെയ്ത് സംസാരിച്ച സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള പറഞ്ഞു.
പ്രവാസത്തിന്റെ എല്ലാ പ്രതിസന്ധികൾക്കിടയിലും മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവ മാക്കിയ പ്രവർത്തകരെ സെൻട്രൽ കമ്മറ്റി ട്രഷററും ക്യാമ്പയിൻ കൺവീനറുമായ നവാസ് വെള്ളിമാട് കുന്ന് അഭിനന്ദിച്ചു. മെമ്പർഷിപ്പിന് അപേക്ഷിച്ചവർ ജില്ലാ പ്രസിഡ ണ്ട്മാരിൽ നിന്ന് കാർഡ് കൈപറ്റണമെന്നും കൺവീനർ അറിയിച്ചു.
ആഗോള തലത്തിൽ ഒ ഐ സി സി യുടെ മെമ്പർഷിപ്പ് ക്യാമ്പയിന് നല്ല സ്വീകാര്യ തയാണ് ലഭിച്ചതെന്നും. പ്രവാസി വിഷയങ്ങളിൽ കൂടുതൽ സക്രിയമായ ഇടപെടലുകൾ ഒ ഐ സി സി നടത്തുമെന്നും ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം പറഞ്ഞു.
പ്രവാസത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിലെ സുപ്രധാന ഘടകമാണ് ജീവകാരുണ്യ പ്രവർത്തനമെന്നും സംഘടന പ്രവർത്തനത്തോടൊപ്പം സാധുജനസേവന പ്രവർത്ത നങ്ങളിൽ സംഘടനയിൽ അംഗങ്ങളായവരെല്ലാം എല്ലായിപ്പോഴും പങ്കാളികൾ ആകണമെന്നും സീനിയർ വൈസ് പ്രസിഡണ്ട് സലിം കളക്കര പറഞ്ഞു.
2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും അരയും തലയും മുറുകി കോൺഗ്രസ്സിന്റെ പ്രചാരകരായി ഓരോ മെമ്പർമാരും കളത്തിൽ ഇറങ്ങണമെന്നും ചടങ്ങിന് അധ്യക്ഷം വഹിച്ച രഘുനാഥ് പറശ്ശിനിക്കടവ് പറഞ്ഞു.
സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി ആമുഖവും യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റുമാരായ സജീർ പൂന്തുറ,ബാലുക്കുട്ടൻ,സുഗതൻ നൂറനാട്,ഷിജു കോട്ടയം,ശുകൂർ ആലുവ,സോണി പാറക്കൽ,വൈശാഖ് പാലക്കാട്, അമീർ പട്ടണത്ത്, അബ്ദുൽ മജീദ് കണ്ണൂർ എന്നിവരും നാഷണൽ കമ്മറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ, ട്രഷറർ റഹ്മാൻ മുനമ്പത്ത്, കരീം കൊടുവള്ളി, എന്നിവരും സംസാരിച്ചു.
അബ്ദുൽ സലിം ആർത്തിയിൽ,വിനീഷ് ഒതായി,അലി ആലുവ,നാദിർഷ റഹ്മാൻ, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, അൻസാർ ഷറഫുദ്ധീൻ.ഒമർ ശരീഫ് ,ഹക്കീം, അൻസാർ മാലിക്,സലാം,ഭാസ്കരൻ,അബ്ദുള്ള കണ്ണൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രവർത്തകർക്കും നേതാക്കൾക്കും സെൻട്രൽ കമ്മറ്റി സെറട്ടറി നിഷാദ് ആങ്കോട് നന്ദി രേഖപ്പെടുത്തി.
