ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബറ്റുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. സെമി മത്സരത്തിലെ രണ്ടാം ഗെയിമിൽ മുൻ ലോക ചാമ്പ്യൻ ചൈനയുടെ സോങ്‌യി ടാനെ പരാജയപ്പെടുത്തിയാണ് ദിവ്യ കിരീടപ്പോരിലേക്ക് യോഗ്യത നേടിയത്.

ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. രണ്ടാമത്തെ മത്സരം 101 നീക്കത്തിൽ ജയിച്ചാണ് ദിവ്യയുടെ അപ്രതീക്ഷിത മുന്നേറ്റം. ആദ്യമായാണ് ഇന്ത്യൻ താരം ലോകകപ്പ് ഫൈനലിലെ ത്തുന്നത്. ജയത്തോടെ, അടുത്ത വർഷം നിലവിലെ വനിതാ ലോക ചാമ്പ്യനായ വെൻജുൻ ജുവിന്‍റെ എതിരാളിയെ തീരുമാനിക്കുന്ന അഭിമാനകരമായ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ദിവ്യ മാറി. മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ്‌മുഖ്.
ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് ചൈനയുടെ സോങ്‌സു ജൂവിനെയും പിന്നീട് ഇന്ത്യയുടെ ഡി ഹരികയെയും ദിവ്യ പരാജയപ്പെടുത്തിയിരുന്നു. ചെസ്സില്‍ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് ദിവ്യ. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാന്‍റ് മാസ്റ്ററാണ്. ‘പിന്തുണയ്ക്ക് നന്ദി അറിയിച്ച ദിവ്യ, തനിക്ക് കുറച്ച് ഉറക്കവും ഭക്ഷണവും വേണമെന്ന് ഫൈനലില്‍ പ്രവേശിച്ച ശേഷം പറഞ്ഞു.
മറ്റൊരു സെമിഫൈനലിൽ, ഇന്ത്യയുടെ കൊനേരു ഹംപി ടോപ് സീഡ് ചൈനയുടെ ടിങ്ജി ലീക്കെതിരെ സമനിലയിൽ പിരിഞ്ഞു. ആദ്യഘട്ടത്തില്‍ കളിയില്‍ കിട്ടിയ മേല്‍ക്കൈ മുതലാക്കുന്നതില്‍ ഹംപി വീണിരുന്നു. ഇതോടെ കൊനേരു ഹംപിയും ചൈനയുടെ ലെയ് ടിംഗ്ജിയും തമ്മിലുള്ള മത്സരം രണ്ടാം വട്ടവും സമനിലയില്‍ പിരിഞ്ഞു. ഇതോടെ, നാളെ നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരു മാനിക്കും. ഹംപിയും ലെയ് ടിൻജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ഫൈനലില്‍ ഹംപി കൂടി എത്തിയാല്‍ ഇന്ത്യയ്‌ക്ക് ഇത്തവണത്തെ ചെസ് ലോകകപ്പ് അവിസ്മരണീയമാകും.
നേരത്തെ ചൈനയുടെ ഐഎം സോങ് യുക്‌സിനെയായിരുന്നു ക്വാർട്ടർ ഫൈനലില്‍ ഹംപി വീഴ്‌ത്തിയത്. ഇത്തവണ ആദ്യമായി നാല് ഇന്ത്യക്കാരികള്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. കൊനേരു ഹംപി, വൈശാലി, ഹരിക ദ്രോണാവലി, ദിവ്യ ദേശ്‌മുഖ് എന്നിവരായിരുന്നു യോഗ്യത നേടിയത്. ക്വാർട്ടറില്‍ വൈശാലി മുൻ ലോക ചാമ്പ്യൻ ചൈനയുടെ ടാൻ സോങ്കിയോട് തോറ്റത്.
