ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍ എല്ലാവരുമൊന്ന് അമ്പരന്നു; ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല


ഇങ്ങനെ വാടകയ്ക്കെടുക്കുന്നവർ ഒരുമിച്ച്‌ ഡേറ്റിന് പോകുകയു ഒരുമിച്ച്‌ ഭക്ഷണം കഴിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും യഥാർഥ കാമുകി കാമുകൻ മാരെപ്പോലെ പെരുമാറുകയും ചെയ്യും.എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല. ആളുകള്‍ക്ക് അതത്ര കണ്ടുപരിചയവുമില്ല. അതുകൊണ്ടുതന്നെ ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍ എല്ലാവരുമൊന്ന് അമ്ബരന്നു. ഓരോ കാര്യങ്ങളും ചെയ്യണമെങ്കില്‍ അതിന് നല്‍കേണ്ട പണം ഉള്‍ പ്പെടെയുള്ള വിവരങ്ങളാണ് ദിവ്യ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കോഫി കുടിക്കാനാണെങ്കില്‍ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോർത്ത് നടക്കാനും 4000 രൂപ, വീക്കെൻഡ് ഗെറ്റ് എവേ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ 10000 രൂപ, ഡിന്നറും സിനിമയുമടങ്ങുന്ന സാധാരണ ഡേറ്റിന് 2000 രൂപ, കുടുംബവുമായുള്ള കൂടിക്കാഴ്ച്ചക്ക് 3000 രൂപ, ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ 3500 രൂപ എന്നിങ്ങനെയാണ് ഡേറ്റിങ് ചാർട്ടിലെ വിവരങ്ങള്‍. ഡേറ്റിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടണമെങ്കില്‍ 6000 രൂപയും ഹൈക്കിങ്, കയാക്കിങ് പോലെയുള്ള സാഹസികപ്രവർത്തനങ്ങള്‍ക്ക് കൂടെ വരണമെങ്കില്‍ 5000 രൂപയാകുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

പാചകം ചെയ്യാനും തയ്യാറുള്ള യുവതി അതിന് 3500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ നമുക്ക് കണ്ടുമുട്ടാം എന്നാണ് പോസ്റ്റി ന്റെ അവസാനം യുവതി കുറിച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇത് ഹണി ട്രാപ്പാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ കൈയിലെ കാശ് പോകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടി താൻ ജപ്പാനിലാണെന്ന് കരുതിയിട്ടുണ്ടാകുമെന്നും ഓരോ ജീവിതസാഹചര്യങ്ങളും സൗകര്യ ങ്ങളും മനുഷ്യനെ പലവിധത്തില്‍ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുക യാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.


Read Previous

വികസിത രാജ്യത്തിലെ എല്ലാ നഗരങ്ങളും വൃത്തിയും ശുചിത്വവുമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി വൃത്തിഹീനമായ അന്തരീക്ഷത്തിന് പേരുകേട്ട ഒരു അമേരിക്കൻ നഗരമുണ്ട്. പ്രാണികളും പുഴുക്കളും വീടുകളിലൂടെ ഇഴഞ്ഞു നടക്കുന്ന സ്ഥലം

Read Next

ചന്ദ്രബാബു നായിഡുവിനേയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കി ചരിത്രം ഓര്‍മപെടുത്തി ജയറാം രമേശ്; ആന്ധ്രാപ്രദേശിൻ്റെ പ്രത്യേക പദവി ഉറപ്പുവരുത്തുമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »