
നടി ദിവ്യ പിളള “അയാൾ ഞാനല്ല’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച താരമാണ്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് ദിവ്യ.
ബ്രൈഡൽ സാരിയിൽ തിളങ്ങിയ ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിൻറെ ഈ ബ്രൈഡൽ മേക്കോവർ.
ഇളം പിങ്ക് നിറത്തിലുള്ള നെറ്റിൻറെ സാരിയാണ് ദിവ്യ ധരിച്ചത്. ബ്രൈഡൽ ലുക്കിലുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ജീനാ സ്റ്റുഡിയോ ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്.