Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നൃത്ത പരിപാടിയ്ക്ക് പിന്നാലെ കലൂർ സ്റ്റേഡിയത്തിലെ കേടുപാടുകൾ പരിശോധിക്കാൻ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും; ദിവ്യ ഉണ്ണി ചുവടുവച്ചത് മൈതാന മധ്യത്തിൽ, കാരവൻ കയറ്റി.


കൊച്ചി: ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടിയ്ക്ക് പിന്നാലെ കലൂർ സ്റ്റേഡിയം പരിശോധിക്കാൻ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും. മൈതാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജിസിഡിഎ വ്യക്തമാക്കി. കേടുപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ മൃദം​ഗ വിഷനിൽ നിന്ന് നഷ്ടപരി​ഹാരം ഈടാക്കുമെന്നും ജിസിഡിഎ കൂട്ടിച്ചേർത്തു.

ജിസിഡിഎയുടെ എഞ്ചിനീയര്‍മാരും ബ്ലാസ്റ്റേഴ്‌സ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുക. ബ്ലാസ്‌റ്റേഴ്‌സുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ജിസിഡിഎ അറിയിച്ചു. പുല്‍ത്തകിടിയില്‍ ദിവ്യ ഉണ്ണിയുടെ കാരവന്‍ കയറ്റുകയും ടച്ച് ലൈന്‍ വരെ 12000ത്തോളം നര്‍ത്തകിമാര്‍ നിരന്നു നില്‍ക്കുകയും ചെയ്തു. ഇതിന് അനുമതി ഉണ്ടായിരുന്നില്ല. ദിവ്യ ഉണ്ണി നൃത്തം ചെയ്തത് മൈതാന മധ്യത്തിലാണ്. ഇതെല്ലാം ഗ്രൗണ്ടിന് കേടുപാടുകളുണ്ടാക്കിയിട്ടുണ്ടെന്നും ജിസിഡിഎ ചൂണ്ടിക്കാട്ടുന്നു.

സ്റ്റേഡിയത്തിലെ താല്ക്കാലിക നിർമാണത്തിൽ സൈറ്റ് എഞ്ചിനീയറുടെ നടപടി വിശദീകരിക്കാൻ ജിസിഡിഎയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായതിനാല്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനാണ് കായികേതര പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാതി രുന്നതെന്നും ജിസിഡിഎ വ്യക്തമാക്കി. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ മെഗാ നൃത്തപരിപാടിക്കിടെ സ്റ്റേഡിയത്തില്‍ താത്ക്കാലികമായി കെട്ടിയ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടു ണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൃദംഗ വിഷന്‍ എംഡി എം നികോഷ് കുമാര്‍, സിഇഒ ഷമീര്‍, പൂര്‍ണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി.


Read Previous

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ ഇന്ന് മുതൽ

Read Next

സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം; വെളിപ്പെടുത്തലുമായി റഷ്യയിലെ മുന്‍ ചാരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »