Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനാവശ്യമായി സഡൻ ബ്രേക്ക് ഇടരുത്; 500 റിയാൽ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് സൗദി ജനറൽ ട്രാഫിക്


റിയാദ്: റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിടുന്നത് നിയമ ലംഘനമാണെന്ന് ഓർമിപ്പിച്ച് സൗദി അധികൃതർ. മറ്റുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിൽ കാരണങ്ങളൊന്നുമില്ലാതെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുന്നതിന് 500 റിയാൽ വരെ പിഴയാണ് ശിക്ഷയായി ലഭിക്കുക. വാഹനമോടിക്കുമ്പോൾ ഇക്കാര്യം ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.

വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് മുന്നിലുള്ള വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ പിറകെ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റി അപകടം സംഭവിക്കും. ഇതൊഴിവാക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടത്തിൽ വാഹനം നിർത്തണമെങ്കിൽ ഇൻഡിക്കേറ്റർ ഉപയോഗിച്ച് സിഗ്നൽ നൽകിയ ശേഷം വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തുക. വാഹനം നിർത്തുമ്പോൾ പാർക്കിംഗ് ലൈറ്റ് ഓൺ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

പെട്ടെന്ന് ബ്രെക്കിടുന്നത് കൊണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് നിയമം ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് ജനറൽ ട്രാഫിക് വിഭാഗം രംഗത്ത് എത്തിയത്. അത്യാവശ്യ ഘട്ടങ്ങളിൽ സേവനത്തിനായി പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.


Read Previous

ദുബൈയിൽ ഇനി മുതൽ പള്ളികൾക്ക് സമീപം പാർക്ക് ചെയ്യാൻ പണം നൽകണം

Read Next

‘ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മത്സരം; ഒരുമിച്ച് പോകാമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞിട്ടും കേട്ടില്ല; യുഡിഎഫ് എംപിമാര്‍ ഛത്തീസ്ഗഡില്‍ വന്ന് നാടകം കളിച്ചു’ പികെ ശ്രീമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »