Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉണക്കിയെടുത്തും പണം നേടാം വീട്ടിൽ ചെടികളും പൂക്കളുമുണ്ടോ? വൻ വരുമാനം നേടാൻ വേറെന്തുവേണം?


ഇടുക്കി: കേരള കാർഷിക സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് പൂക്കളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 25 വീതം കുടുംബശ്രീ അംഗങ്ങൾക്കാണ് മണ്ണുത്തിയിൽ പരിശീലനം ലഭിച്ചത്.

കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി. ബോണി ഉദ്ഘാടനം നിർവഹിച്ചു. കമ്മ്യൂണിക്കേഷൻ സെന്ററിലെ കോഴ്സ് കോർഡിനേറ്റർ ഡോ . സുലജ ഒ. ആർ. സ്വാഗതം ആശംസിച്ചു. വെള്ളാനിക്കര കാർഷിക കോളേജിലെ ഫ്‌ളോറികൽച്ചർ വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസർ എ. എം. സിമ്മി ക്ലാസുകൾ നയിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജർ ശ്രീ. അമൽരാജ് ജെ ആർ , പാലക്കാട് ബ്ലോക്ക് കോർഡിനേറ്റർ ശ്രീ. മുഹമ്മദ് നൗഷാദ് കെ എ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പൂക്കളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും, പുഷ്പകർഷകർക്ക് പൂക്കളുടെ വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിശീലനം നടത്തുന്നത്. പരിശീലനത്തിൽ ചന്ദനത്തിരി നിർമ്മാണം, ഫ്‌ളോറൽ ജെല്ലി, രംഗോലി പൗഡർ, തുടങ്ങിയവ ഉണ്ടാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് തിരഞ്ഞെടുക്കപ്പെട്ട 50 അഗ്രി മൂല്യ വർദ്ധിത സംരംഭകർക്ക് ലഭിച്ചത്.

ഇത് കൂടാതെ പൂക്കളിൽ നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും ഉണക്കിയെടുത്തു ഉണ്ടാക്കുന്ന പുതുമയുള്ള ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ വിപണിമൂല്യത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.


Read Previous

‘നിയമത്തിനുമുന്നിൽ എല്ലാ പൗരൻമാരും തുല്യരല്ല, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു’; ആദ്യപ്രതികരണവുമായി അതിജീവിത

Read Next

പോയവര്‍ മടങ്ങി വരണം’; കേരള കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ട് യുഡിഎഫ്, പി വി അന്‍വറിനും പരിഗണന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »