ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന എലികൾ വീടുകളിലെ ഒരു പ്രധാന പ്രശ്നമാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. എന്നാൽ എലിയെ അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്. ചില ചെടികൾ വീടിന് മുന്നിൽ നട്ടാൽ എലി വരില്ലെന്ന കാര്യം നിങ്ങൾ അറിയാമോ? ആ ചെടികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?

റോസ്‌മേരി ചെടി
മുടിയുടെ സംരക്ഷണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒരു സുഗന്ധ സസ്യമാണ് റോസ്‌മേരി. ഇതിന് നേർത്ത ഇലകളാണ് ഉള്ളത്. പുന്തോട്ടത്തിലും അതിർത്തിച്ചെടിയായും ഇതിനെ വളർത്താം. അടുക്കളയിൽ ചട്ടിയിലും ഈ ചെടി വളർത്താം. ഇതിന്റെ ഗന്ധം എലികൾക്ക് ഇഷ്ടമല്ല. അതിനാൽ ഈ ചെടിയുള്ള സ്ഥലത്ത് നിന്ന് അവ ദൂരെ പോകുന്നു.
ലാവെൻഡർ പ്ലാന്റ്
മെഴുകുതിരികളിലും ചില എണ്ണകളിലും ഉപയോഗിക്കുന്ന സുഗന്ധമുള്ള സസ്യമാണിത്. വീട്ടിൽ ലാവെൻഡർ ചെടി നട്ടുവളർത്തുന്നത് എലിയെ തുരത്താൻ സഹായിക്കുന്നു.
പുതിന ചെടി
പുതിനയിലയുടെ ഗന്ധം എലി, ഉറുമ്പുകൾ, കാക്ക എന്നിവയ്ക്ക് ഇഷ്ടമല്ല. അതിനാൽ അവയെ തുരത്താൻ വീട്ടിൽ ഈ ചെടി നടുന്നത് നല്ലതാണ്.
ഡാഫോഡിൽ ചെടി
ഡാഫോഡിൽ ചെടിയുടെ പൂക്കളിൽ നിന്ന് പുറപ്പെടുന്ന വിഷഗന്ധം എലികളെ തുരത്തും. വീടിന് മുന്നിൽ ഈ ചെടി നട്ടുപിടിപ്പിച്ചാൽ എലിശല്യം എളുപ്പത്തിൽ തടയാം. എന്നാൽ ഡാഫോഡിലിന്റെ എല്ലാ ഭാഗങ്ങളും വിഷാംശം ഉള്ളതാണ്. ഏറെ സൂക്ഷിച്ച് വേണം ഇവ നടാൻ.