ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നിലമ്പൂര്‍ വോട്ടെടുപ്പ് ദിനത്തിലും മുന്നണികള്‍ക്കിടയില്‍ ചര്‍ച്ചയായി സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ്റെ ആര്‍എസ്എസ് പ്രസ്താവന. തെളിവുകള്‍ നിരത്തി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയ പ്പോള്‍ പ്രത്യാക്രമണം നടത്തി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു മറുഭാഗത്ത് ഉണ്ടായത്. പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം അദ്ദഹത്തെതന്നെ അപഹാ സ്യനാക്കുന്നതാണെന്നായിരുന്നു കെ സി വേണുഗപാല്‍ പറഞ്ഞത്. അതേ സമയം ആര്‍എസ്എസിനോ ടുള്ള സമീനം എന്താണെന്നുള്ളത് ഗോവിന്ദന് മാസ്റ്ററും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നായി രുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ്റെ വിശദീകരണം.
സിപിഎമ്മിൻ്റെ പൂര്‍വകാല ചരിത്രം അറിയുന്ന എല്ലാവര്ക്കും അറിയാം ഈ കാര്യങ്ങള്‍ എന്തൊക്കെയാ ണെന്ന്. എന്തുകൊണ്ടാണ് സുന്ദരയ്യ രാജിവെച്ചത്. രാജിവെക്കാനുണ്ടായ 10 കാരണങ്ങളില്‍ ആദ്യ കാരണ മായി പറഞ്ഞത് സിപിഎമ്മിൻ്റെ ജനസംഘവുമായും ആര്‍എസ്എസുമായുള്ള ബന്ധം പാര്‍ട്ടി കേന്ദ്രകമ്മി റ്റിയില ഭൂരിക്ഷം ആളുകളും ആഗ്രഹിക്കുന്നത് പാര്‍ട്ടിയ കനത്ത നാശത്തിലേക്ക് നയിക്കും. അതു കൊണ്ട് രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു. 1977ല്‍ പിണറായി വിജയന്‍തന്നെ മത്സരിച്ച് കൂത്തുപറമ്പില്‍ എംഎല്‍എ ആയത് ആരുടെ പിന്തുണയോടെയായിരുന്നു. പിന്നെ എങ്ങയെയാണ് മുഖ്യമന്ത്രി ആര്‍എസ്എസുമായി ബന്ധമേ ഉണ്ടായിട്ടില്ല എന്നു പറയുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു. മുഖ്യമന്ത്രിയെ പോലുള്ള ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ അല്പസ്വല്പം ഉപകാര സ്മരണ എങ്കിലും വേണ്ടേ. സത്യത്തെ വളച്ചൊടിക്കലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തീര്‍ത്തും അവസരവാദപരമായിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
വെറുതേ അനാവശ്യമായ വിവാദം ഉയര്ത്തുന്നതെന്തിനാണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ്റെ ചോദ്യം. ആര്‍എസ്എസിനോടുള്ള സമീപനം എന്താണെന്നുള്ളത് ഗോവിന്ദന് മാസ്റ്റര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിലോ ഇപ്പോഴോ ഇനി വരാനിരിക്കുന്ന നാളുകളിലോ ആര്‍എസ്എസുമായി ഒു തരത്തിലുള്ള ബന്ധവും ഇല്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. ഈ കാര്യം പാര്‍ട്ടി അര്‍ഥശങ്കയ്ക്ക് ഇടയില്ലാത വ്യക്തമാക്കിയിട്ടുണ്ടെന്നും രാമകൃഷ്ണന് തിരിച്ചടിച്ചു. ഗോവിന്ദന് മാസ്റ്റര്‍ നടത്തിയ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് അത് തെരഞ്ഞെടപ്പിന് യുഡിഎഫിന് അനകൂലക്കി മാറ്റാനുള്ള ശ്രമമാണ് നടന്നത്. ഇതുകൊണ്ടൊന്നും ആര്‍എസ്എസിനോടുള്ള നിലപാടില്‍നിന്ന് ഞങ്ങള്‍ മാറില്ല. ആര്‍എസ്എസ് വര്‍ഗീയ സംഘടനയാണ്. ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളാണ് ബിജെപിക്ക് നേതൃത്വം നല്കുന്നതെ്നും രാമകൃഷ്ണന് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി കൂട്ടുകൂടിയാല്‍ തകര്‍ന്നു പോകു മെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞത്. രണ്ട് കാലില്‍ എഴുന്നേറ്റു നില്ക്കാന് കഴിയാത്ത പാര്‍ട്ടിയായി ഇന്ത്യയില്‍ സിപിഐയും സിപിഎമ്മും. ഇത് യാഥാര്‍ഥ്യമാണ്. ഇപ്പോഴും ആ ബാന്ധവമുണ്ട്. കേരളത്തിൻ്റെ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖ രനുമായി ഒരുമിച്ച് ബിസിനസ് ചെയ്യുകയാണ്. പഴയ സിപിഎം ആണങ്കില്‍ ഇതു നടക്കമോ എന്നും സതീശന് ചോദിച്ചു. പ്രകാശ് ജാവദേക്കര്‍ കാണാന്‍ പോയത് സിപിഎം നേതാക്കളെയല്ലേ. ഇവരൊക്കെ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണെന്നും സതീശന് പറഞ്ഞു.
