Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അംബാനിയുടെ വീടും ബക്കിംഗ്ഹാം പാലസുമല്ല; ലോകത്തിലെ ഏറ്റവും വലിയ വീട് ഗുജറാത്തില്‍, താമസിക്കുന്നത് സ്ത്രീ ആരാണെന്നറിയാമോ ?


വമ്പന്‍ വസതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രണ്ട് പേരുകള്‍ പലപ്പോഴും മനസ്സില്‍ വരും. ഒന്നാമത് അംബാനിയുടെ ആന്റിലിയ, രണ്ടാമത്തേത് ഷാരൂഖ് ഖാന്റെ മന്നത്ത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റിലിയയേക്കാളും ബ്രിട്ടനിലെ ബെക്കിംഗാം പാലസിനേക്കാ ളും വലിയ ഒരു വീട് ഇന്ത്യയിലുണ്ട്. ഇവിടെ താമസിക്കുന്നതാകട്ടെ ഒരു സ്ത്രീയും.

ആഗോളതലത്തില്‍ ഏറ്റവും വലിയ വസതിയെന്ന പദവിയുള്ള ബറോഡയിലെ ഗെയ്ക്വാദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായി ഇത് അറിയപ്പെടുന്നു. നിലവില്‍, എച്ച്ആര്‍എച്ച് സമര്‍ജിത്സിങ് ഗെയ്ക്വാദും അദ്ദേഹത്തിന്റെ ഭാര്യ രാധികരാജെ ഗെയ്ക്വാദുമാണ് കുടുംബത്തെ നയിക്കുന്നത്. .

ഹൗസിംഗ് ഡോട്ട് കോമിന്റെ കണക്കനുസരിച്ച്, ലക്ഷ്മി വിലാസ് കൊട്ടാരം വിസ്മയി പ്പിക്കുന്ന 3,04,92,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു. ബക്കിംഗ്ഹാം കൊട്ടാരം 28,821 ചതുരശ്ര അടിയേയുള്ളൂ. 15,000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ വസതിയായ മുകേഷ് അംബാനിയുടെ ആന്റിലിയ 48,780 ചതുരശ്ര അടിയാണ്. ഏകദേശം 180,000 ബ്രിട്ടീഷ് പൗണ്ട് ചെലവില്‍ മഹാരാജ സയാജിറാവു ഗെയ്ക്വാദ് മൂന്നാമന്‍ 1890-ല്‍ പണികഴിപ്പിച്ച ലക്ഷ്മി വിലാസ് പാലസില്‍ 170-ലധികം മുറികളുണ്ട്.

കൂടാതെ ഗോള്‍ഫ് കോഴ്‌സ് പോലുള്ള സൗകര്യങ്ങളും ഉള്‍പ്പെടുന്നു. വായനയിലും എഴുത്തിലുമുള്ള അഭിനിവേശത്തിന് പേരുകേട്ട രാധികാജെ ഗെയ്ക്വാദ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജില്‍ മാസ്റ്റര്‍ ബിരുദം നേടിയയാളാണ്. 2002-ല്‍ മഹാരാജ സമര്‍ജിത്സിന്‍ഹ് ഗെയ്ക്വാദിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്, അവര്‍ പത്രപ്രവര്‍ത്തകയായും ജോലി ചെയ്തിരുന്നു. 2012-ല്‍ ലക്ഷ്മി വിലാസ് കൊട്ടാരത്തില്‍ നടന്ന പരമ്പരാഗത ചടങ്ങിലാണ് സമര്‍ജിത്സിംഗ് ഗെയ്ക്വാദ് ബറോഡ മഹാരാജാ പദവിയിലേക്ക് ഉയര്‍ന്നത്.


Read Previous

കിന്റര്‍ഗാര്‍ട്ടനില്‍ തുടങ്ങിയ പ്രണയം ; 50 വര്‍ഷം വേര്‍പിരിയാതെ ജീവിച്ചു ; ഒരേദിവസം ദയാവധത്തിലൂടെ മരണം

Read Next

കുട്ടികളുടെ ബുദ്ധിയല്ലേ, ആരാണ് വിശദീകരിക്കുക? രാഹുലിനെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »