മൈക്ക് ഓഫ് ചെയ്യണമെങ്കില്‍ സ്വിച്ച് വേണ്ടേ?; കൊടിക്കുന്നിലിന് അത് അറിയാമല്ലോ: ഓം ബിര്‍ല


ന്യൂഡല്‍ഹി: സഭയില്‍ ലോക്‌സഭാ അംഗങ്ങള്‍ വിഷയങ്ങള്‍ ഉന്നയിച്ച് സംസാരിക്കുന്ന സാഹചര്യത്തില്‍ മൈക്ക് ഓഫ് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് സ്വിച്ചോ റിമോട്ട് കണ്‍ട്രോളോ ഇല്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. അംഗങ്ങള്‍ സഭയില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ അവ രുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്ന് ആരോപിച്ച് അംഗങ്ങള്‍ ചെയറിനുനേരെ ഉന്നയിച്ച ആക്ഷേപത്തില്‍ സ്പീക്കര്‍ എതിര്‍പ്പ് രേഖപ്പെടുത്തി.

ചെയര്‍ മൈക്ക് ഓഫാക്കിയെന്ന ആരോപണം അങ്ങേയറ്റം ആശങ്കാജനകമാണണെന്നും വിഷയം സഭ ചര്‍ച്ച ചെയ്യണമെന്ന് സ്പീക്കര്‍ പറഞ്ഞു. ചെയര്‍ നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. പേര് വിളിക്കുന്ന അംഗത്തിന് സഭയില്‍ സംസാരിക്കാം. സഭ നിയന്ത്രി ക്കുന്ന വ്യക്തിക്ക് റിമോട്ട് കണ്‍ട്രോളോ മൈക്രോഫോണുകളുടെ സ്വിച്ചോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ അഭാവത്തില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്ന ചെയര്‍പേഴ്‌സണ്‍മാരുടെ പാനലില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ട്. നില വില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം സഭാധ്യക്ഷന്റെ അന്തസിന്റെ പ്രശ്‌നമാണ്. കുറഞ്ഞ പക്ഷം പാനനില്‍ അംഗമായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ളവ രെങ്കിലും ഇത് അറിഞ്ഞിരിക്കേണ്ടേ എന്നും സ്പീക്കര്‍ ചോദിച്ചു.

നീറ്റ് ക്രമക്കേടുകള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മൈക്രോഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്പീക്കറുടെ പ്രതികരണം.


Read Previous

ഡിവോഴ്‌സ് കിട്ടാതെ മറ്റൊരു പുരുഷനുമായി നിരന്തരമായി ലൈംഗികബന്ധം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല

Read Next

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഐ.പി.സി, സിആർപിസി നിയമങ്ങള്‍ ചരിത്രമായി; രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി! ആദ്യ കേസ് രജിസ്റ്റർ ചെയ്തു, പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതൽ, രാജ്യം പൂർണ സജ്ജമെന്ന് കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »