Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പണത്തിന് ആവശ്യമുണ്ടോ? വെറും ഒരു രൂപയാണ് പലിശ; വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാം


തിരുവനന്തപുരം: വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് ചന്തകളിലെ കച്ചവടക്കാരെ രക്ഷിക്കാൻ ദിവസ വായ്പയുമായി സഹകരണ വകുപ്പ്. ആയിരം മുതൽ 50,000 രൂപ വരെ നൽകും. ‘റീകൂപ്പ് ” എന്നാണ് പദ്ധതിയുടെ പേര്. വായ്പ എത്തിക്കാൻ റീകൂപ്പർമാരെ (വിതരണം ചെയ്യുന്ന വ്യക്തികൾ) നിയോഗിക്കും.

അന്നുതന്നെ തിരിച്ചടയ്ക്കണം. ആയിരം രൂപയുടെ ഒരു ദിവസത്തെ പലിശയായി നിശ്ചയിച്ചിരിക്കുന്നത് വെറും ഒരു രൂപയാണ്. പലിശ മുൻകൂറായി നൽകണം. നൂറുരൂപയ്ക്ക് പത്തുരൂപ വരെയാണ് വട്ടിപ്പലിശക്കാർ ഈടാക്കുന്നത്. തിരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾക്കാകും ചുമതല. ഇതിനായി വികസിപ്പിച്ച മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് തത്സമയ വായ്പ നൽകുക. പരീക്ഷണം വിജയകരമായിരുന്നു. താമസിയാതെ വിതരണം തുടങ്ങും.

ഓരോ പ്രദേശത്തും റീകൂപ്പർമാരെ നിയോഗിക്കും. നിക്ഷേപ വായ്പ പിരിവുകാരെയും ഉപയോഗിക്കും. റീകൂപ്പർ തന്നെ തിരിച്ചടവ് ഉത്തരവാദിത്വം നിർവഹിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. തിരിച്ചടവ് ഉറപ്പാക്കാൻ കർശന നടപടി വേണമെന്നാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ അഭിപ്രായം. വഴിയോര കച്ചവടക്കാർക്ക് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ അടച്ചു തീർക്കാവുന്ന ചെറുകിട വായ്പയായ പി.എം സ്വനിധി കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നു. 10,000, 20,000, 50,000 രൂപ വരെയാണ് നൽകുന്നത്.


Read Previous

ഒറ്റരാത്രി കൊണ്ട് താടി കട്ടിയായി വളരും, അതും ഒരു രൂപ പോലും ചെലവില്ലാതെ

Read Next

സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ല’; ഗുരുതര ആരോപണങ്ങളുമായി ബന്ധു പൊലീസ് കളവ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »