ഇതിന്റെ ഓപ്പറേറ്റര്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ’; വീണ്ടും വില്ലനായി മൈക്ക്


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, വീണ്ടും ‘വില്ലനായി’ മൈക്ക്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ, മൈക്കിനു ശബ്ദമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലും മറ്റു ജീവനക്കാരും ശ്രമിച്ചെങ്കിലും മൈക്ക് ശരിയാക്കാനായില്ല. ഒടുവില്‍ മറ്റൊരു മൈക്ക് എത്തിച്ച് അതു കയ്യില്‍ പിടിച്ചാണ് മുഖ്യമന്ത്രി സംസാരം തുടര്‍ന്നത്.

ഇതിനിടെ, മൈക്ക് കുറച്ചുകൂടി അടുപ്പിച്ചുവച്ച് സംസാരിക്കുന്ന കാര്യം സദസില്‍നിന്ന് ആരോ സൂചിപ്പിച്ചപ്പോള്‍, ‘ഇതിനേക്കാള്‍ അടുപ്പിച്ചാല്‍ വായില്‍ കേറില്ലേ’ എന്നായി രുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മൈക്ക് ശരിയാകില്ലെന്നായപ്പോള്‍ ഇതിന്റെ ഓപ്പറേറ്റര്‍ക്ക് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ഇല്ലെങ്കില്‍ മൈക്ക് മാറ്റുന്ന താകും നല്ലതെന്നും പറഞ്ഞു.

ഇടയ്ക്ക് മറ്റൊരു മൈക്കിന് അടുത്തുചെന്ന് നിന്നു സംസാരിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനായെങ്കിലും അപ്പോഴേക്കും ഒരു വയര്‍ലെസ് മൈക്ക് ജീവനക്കാര്‍ മുഖ്യ മന്ത്രിയുടെ അടുത്തേക്ക് എത്തിച്ചു. ഇത് റെഡിയാണല്ലേ. അങ്ങനെയെങ്കില്‍ ഇനി ഞാന്‍ ചാരിയിരുന്നു സംസാരിക്കാം. അതാണു നല്ലതെന്നു പറയുകയും വാര്‍ത്താസമ്മേളനം തുടരുകയും ചെയ്തു.


Read Previous

കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി സ്കൂൾ അദ്ധ്യാപിക വീണാ കിരണ്‍ ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ടു

Read Next

അയോധ്യയില്‍ കെഎഫ്സിക്ക് സ്വാഗതം, പക്ഷേ ചിക്കന് വിലക്ക്; വെജിറ്റേറിയന്‍ നിര്‍ബന്ധമെന്ന് നിര്‍ദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »