Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചെര്‍ണോബില്‍ ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം, ദൃശ്യങ്ങള്‍ പുറത്ത്


ചെര്‍ണോബില്‍: ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള നായകള്‍ നീല നിറത്തില്‍ കാണപ്പെടുന്നതില്‍ ആശങ്കയറിയിച്ച് നായകളുടെ പരിപാല സംഘടനയായ ‘ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍’. നായകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നെങ്കില്‍ ഇതിന്റെ കാരമെന്തെന്ന് വ്യക്തമല്ല.

1986ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ പിന്‍തലമുറയില്‍ പെട്ടതാണ് ഈ നായ്ക്കള്‍. ഈ നായ്ക്കളെ നിലവില്‍ ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍ സംഘടന പരിപാലിക്കുകയാണ്. വെറും ഒരു ആഴ്ചയ്ക്കുള്ളിലാണ് ഈ മാറ്റം സംഭവിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.

‘ചെര്‍ണോബിലില്‍ കണ്ടെത്തിയ നീലനിറത്തിലുള്ള നായ്ക്കള്‍. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവമാണിത്. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടുന്നതിനായി ഞങ്ങള്‍ അവിടെയുണ്ടായിരുന്നു. പൂര്‍ണമായും നീലനിറമായ മൂന്ന് നായ്ക്കളെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കും കൃത്യമായി അറിയില്ല’ എന്നാണ് ഓര്‍ഗനൈസേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

1986 ഏപ്രില്‍ 26ന് സോവിയറ്റ് യുക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ ഉണ്ടായ അപകടത്തിന് ശേഷം ഈ പ്രദേശം ജനവാസമില്ലാത്തതാണ്. അജ്ഞാത രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാകാം നായകളുടെ നീല നിറത്തിന് കാരണമെന്ന് പരിചാരകര്‍ സംശയിക്കുന്നത്. വ്യാവസായിക രാസവസ്തുക്കളുമായോ പ്രദേശത്ത് കാണപ്പെടുന്ന ഘനലോഹങ്ങളുമായോ സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാന കാരണം കണ്ടെത്താന്‍, ഗവേഷകര്‍ ഇപ്പോള്‍ മൃഗങ്ങളുടെ രോമങ്ങള്‍, തൊലി, രക്ത സാമ്പിളുകള്‍ എന്നിവ പരിശോധനക്കായി ശേഖരിച്ചുവരികയാണ്.


Read Previous

പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്, അനൈക്യം ഉണ്ടാക്കുന്നത് നേതാക്കള്‍’; അതൃപ്തി അറിയിച്ചെന്ന് കെ സുധാകരന്‍

Read Next

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, തൊഴില്‍, സൗജന്യ വൈദ്യുതി, വഖഫ് ബിൽ നിർത്തലാക്കും; പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »