Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദോഹ മെട്രോ: അഞ്ചര വർഷംകൊണ്ട് യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു


ദോഹ: ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു. അഞ്ചര വർഷം കൊണ്ടാണ് മെട്രോയിൽ ഇത്രയും പേർ യാത്ര ചെയ്തത്. 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ യാത്ര തുടങ്ങുന്നത്. 2023 ജനുവരി ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 10 കോടിയിലെത്തി.

ഏതാണ്ട് മൂന്നര വർഷമാണ് പത്ത് കോടിയിലെത്താൻ എടുത്തത്. എന്നാൽ അടുത്ത പത്ത് കോടി യാത്രക്കാർ മെട്രോ ഉപയോഗിക്കാൻ എടുത്ത സമയം രണ്ട് വർഷത്തിൽ താഴെയാണ്. ഖത്തറിൽ യാത്രക്കാർക്ക് മെട്രോയോടുള്ള പ്രിയമാണ് ഇത് സൂചിപ്പിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോളാണ് മെട്രോയെ കൂടുതൽ ജനകീയമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നെത്തിയ ആരാധകർ യാത്രക്ക് പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് മെട്രോ സർവീസ് ആയിരുന്നു. പിന്നീട് ദൈനംദിന യാത്രക്കും ദോഹ നഗരത്തിലുള്ളവർ മെട്രോ കൂടുതലായി ഉപയോഗി ക്കാൻ തുടങ്ങി.

റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി ദോഹ മെട്രോയിൽ ആകെ 37 സ്റ്റേഷനുകളാണ് ഉള്ളത്. മെട്രോ ലിങ്ക് ബസുകൾ, മെട്രോ എക്‌സ്പ്രസ് വാനുകൾ, പാർക്ക് ആന്റ് റൈഡ് സൗകര്യം എന്നിവയിലൂടെ ഇന്റഗ്രേറ്റഡ് യാത്രാ സൗകര്യമാണ് ദോഹ മെട്രോ ഒരുക്കിയിരിക്കുന്നത്


Read Previous

ഒമാനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ആലപ്പുഴ സ്വദേശിനി മരിച്ചു

Read Next

ഡിജിറ്റൽ പെയ്‌മെന്റ്: സൗദിയിൽ സാംസങ് പേ സേവനം ആരംഭിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »