Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദിക്ക് 75 വയസ് തികയുമ്പോൾ രൂപയ്‌ക്കെതിരെ ഡോളർ 86 കടന്നു’; പരിഹസിച്ച് കോൺഗ്രസ്


ന്യൂഡല്‍ഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. അമേരിക്കൻ കറൻസി ശക്തിപ്പെടുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും കാരണം തിങ്കളാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 86.59 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ അദ്ദേഹത്തിന് 64 വയസ് തികയാൻ പോകുകയായിരുന്നു, ഡോളറിനെതിരെ അന്ന് രൂപയുടെ മൂല്യം 58.58 ആയിരുന്നു. അധികാരത്തി ലെത്തിയതിന് ശേഷം രൂപയെ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് മോദി വാചാലനായി സംസാരിച്ചിരുന്നു. എന്നാല്‍, ഈ വർഷാവസാനം മോദിക്ക് 75 വയസ് തികയാൻ ഒരുങ്ങുമ്പോൾ, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതിനകം 86 കടന്നിരിക്കുന്നുവെന്ന് ജയറാം രമേശ് എക്‌സ് പോസ്‌റ്റിലൂടെ വിമര്‍ശിച്ചു.’

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങളും രൂപയുടെ മൂല്യവും കുറയുന്നത് സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര സര്‍ക്കാരിന്‍റെ പാളിച്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡിസംബർ 30 ന് 85.52 എന്ന നിലയില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇന്ത്യൻ കറൻസി വലിയ ഇടിവ് നേരിട്ടിട്ടുണ്ട്. നമ്മുടെ ഓഹരി വിപണികളിലെ വിദേശ നിക്ഷേപകർ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 2 ബില്യൺ ഡോളർ പിൻവലിച്ചു.

മന്ദഗതിയിലുള്ള സ്വകാര്യ നിക്ഷേപം, ഉപഭോഗ വളർച്ചയിലെ മാന്ദ്യം, സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ പോരായ്‌മകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ടാണ് വിദേശ നിക്ഷേപകര്‍ നമ്മുടെ ഓഹരി വിപണിയില്‍ നിന്ന് പിൻവാങ്ങിയതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.


Read Previous

ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാറിൽ ഒപ്പുവച്ചു.

Read Next

പിവി അൻവർ ഒടുവിൽ യുഡിഎഫിൽ തന്നെ എത്തും; രാജിയിൽ ഒരു രാഷ്‌ട്രീയ ചലനവും ഉണ്ടാക്കില്ലെന്ന് എംവി ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »