Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ട’; കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കുട്ടികളെ നിരീക്ഷിക്കാനും സംശയം തോന്നുകയാണെങ്കില്‍ അവരുടെ ബാഗ് പരിശോധിക്കാനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യാന്‍ അധികാരപ്പെട്ടവരാണ് അധ്യാപകര്‍. വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടാ. ഒരു സമിതിയും ഇക്കാര്യത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെയും ‘നോ ടു ഡ്രഗ്‌സ്’ അഞ്ചാംഘട്ടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ലഹരിയെപ്പറ്റി വിവരം നല്‍കുന്നവരെ ക്കുറിച്ചുള്ള വിവരം ചോര്‍ത്തിയാല്‍ ആ ഉദ്യോഗസ്ഥന്‍ പിന്നെ സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സിന്തറ്റിക് ലഹരി ഉപയോഗത്തിലേക്ക് പുതുതലമുറയില്‍ ചിലര്‍ എത്തുന്നത് ആശങ്കാജനകമാണ്. കുറഞ്ഞ അളവില്‍പ്പോലും മാരക പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ് ഇവ. ഇത് ഭാവിതലമുറയെ ഇല്ലാതാക്കുകയാണ്.

ലഹരി മാഫിയ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളും ലഹരി മാഫിയയുടെ വിപണന കേന്ദ്രങ്ങളാകുന്നുണ്ട്. വീട്ടില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും സ്നേഹവും പുറമേനിന്ന് ലഭിക്കുന്നു വെന്ന് തോന്നുമ്പോള്‍ കുട്ടികളില്‍ ചിലര്‍ കെണിയില്‍ വീഴുകയാണ്. ഇതു സംഭവിക്കാന്‍ പാടില്ലാത്ത താണ്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുതന്നെ അവരെ വലയിലാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരെ തകര്‍ക്കാനാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമ്പൂര്‍ണ ലഹരിവിമുക്ത കുടുംബം, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ഉദ്ഘാടനം, ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന പത്ത് ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനം തുടങ്ങിയവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.


Read Previous

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ഒഴിവാക്കണം’: വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്

Read Next

നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »