Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിശ്വാസം തകര്‍ക്കരുത്’; ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമെതിരെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്


ന്യൂഡല്‍ഹി: ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വീകരിക്കുന്നതിലും വിരമിച്ച ഉടനെ തെരഞ്ഞെടുപ്പു കളില്‍ മത്സരിക്കുന്നതിനുമെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ഇത്തരംരീതികള്‍ ഗുരുതരമായ ധാര്‍മിക ചോദ്യങ്ങള്‍ ഉയര്‍ത്തുവെന്നും ജ്യഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാ സം തകര്‍ക്കുന്ന നടപടിയാണെന്നും ബിആര്‍ ഗവായ് പറഞ്ഞു. ബ്രിട്ടീഷ് സുപ്രീം കോടതി സംഘടിപ്പിച്ച ജ്യൂഡീഷ്യറിയും സ്വാതന്ത്ര്യവും എന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം ഏറ്റെടുക്കുകയോ, വിരമിച്ച ഉടനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക യോ ചെയ്താല്‍, അത് ജ്യൂഡീഷ്യറിയെ കുറിച്ച് ധാര്‍മ്മിക ആശങ്കകള്‍ ഉയര്‍ത്തുകയും പൊതുജന പരിശോ ധനയ്ക്ക് വിധേയമാക്കുകയും ചെയ്യും’ – ഗവായ് പറഞ്ഞു. ഒരു രാഷ്ട്രീയ സ്ഥാനത്തേക്ക് ഒരു ജഡ്ജി മത്സരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു

വിരമിച്ച ശേഷമുള്ള ജഡ്ജിമാരുടെ അത്തരം ഇടപെടലുകളും ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. ഭാവിയിലെ സര്‍ക്കാര്‍ നിയമനങ്ങളുടെയോ രാഷ്ട്രീയ ഇടപെടലുകളുടെയോ സാധ്യത ജുഡീഷ്യല്‍ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന ധാരണ ഇത് സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

15 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ മീനായില്‍; ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി, അറഫ സംഗമം നാളെ

Read Next

പ്രവാസി മലയാളി സൗദിയിൽ മരിച്ചു, വിട വാങ്ങിയത് കണ്ണൂർ സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »