Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈ മീനുകൾ വാങ്ങിക്കഴിക്കരുത്,​ ആന്തരിക അവയവങ്ങൾക്ക് പോലും ഗുരുതര ഭീഷണി


തഴവ : താലൂക്കിന്റെ ഉൾനാടൻ മേഖലകളിൽ മത്സ്യലഭ്യത കുറഞ്ഞതോടെ വിപണികളിൽ മായം കലർന്ന മത്സ്യങ്ങൾ വ്യാപകമാകുന്നു. വവ്വാക്കാവ്, മുല്ലശ്ശേരിമുക്ക്, കുറ്റിപ്പുറം, അരമത്ത് മഠം, ചിറ്റുമൂല, ഇടക്കുളങ്ങര തുടങ്ങിയ ജനസാന്ദ്രതയേറിയ ഇടങ്ങളിൽ നിലവിൽ സുരക്ഷിതമായ മത്സ്യ മാർക്കറ്റുകൾ ഇല്ലാത്തത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.

അന്യസംസ്ഥാന മത്സ്യങ്ങൾ

ഡിസംബർ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിലാണ് ഫോർമാലിൻ, അമോണിയ തുടങ്ങിയ മാരക രാസവസ്തുക്കൾ അമിതമായി കണ്ടുവരുന്നത്. മാസങ്ങൾ പഴക്കമുള്ള ഈ മത്സ്യങ്ങൾ കേടുകൂടാതെ ഇരിക്കാനാണ് ഇത്തരം വിഷാംശങ്ങൾ ചേർക്കുന്നത്. ഇവയുടെ ഉപയോഗം മൂലം പ്രദേശവാസികളിൽ ത്വക്ക് രോഗങ്ങളും ഉദരരോഗങ്ങളും വർദ്ധിച്ചുവരുന്നതായി പരാതിയുണ്ട്. കൂടാതെ വ്യക്ക , കരൾ തുടങ്ങി ആന്തരിക അവയവങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ വിഷം കലർന്ന മീനുകൾ വിപണികളിലെത്തുന്നത് തടയുവാൻ പോലും അധികൃതർ തയ്യാറാകാറില്ല.

നാടൻ മത്സ്യങ്ങളില്ല

ജലസ്രോതസുകളിലെ അമിതമായ പ്ലാസ്റ്റിക് നിക്ഷേപവും രാസമാലിന്യങ്ങളും കാരണം കായൽ മത്സ്യങ്ങളുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. ഇതോടെ കാലങ്ങളായി പ്രാദേശിക മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾ ഈ മേഖല ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. കായലിൽ നിന്നും മറ്റ് തണ്ണീർത്തടങ്ങളിൽ നിന്നും ലഭിച്ചിരുന്ന ഗുണമേന്മയുള്ള നാടൻ മത്സ്യങ്ങൾ വിപണിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വേനൽ കടുക്കുന്നതോടെ പുറംകടൽ മത്സ്യങ്ങളുടെ ലഭ്യത കൂടി കുറയുന്നത് അന്യസംസ്ഥാന മത്സ്യമാഫിയകൾക്ക് വിപണി പിടിച്ചെടുക്കാൻ കൂടുതൽ സൗകര്യമൊരുക്കുന്നു.

മത്സ്യഫെഡ് ഔട്ട്‌ലെറ്റുകൾക്കായി മുറവിളി

വിഷരഹിതമായ മത്സ്യം ലഭ്യമാക്കാൻ ഓരോ പഞ്ചായത്തിലും മത്സ്യഫെഡിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ ഇത് അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകൾ വന്നാൽ ഗുണനിലവാരമുള്ള മത്സ്യം മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാകും.


Read Previous

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

Read Next

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്‌ ഒ. ജെ. ജനീഷിന് റിയാദിൽ ഊഷ്മള സ്വീകരണം; ഒഐസിസി തൃശൂർ സമ്മിറ്റ് 2026 ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »