അബദ്ധത്തിൽ അതിർത്തി കടക്കരുത്, ഡ്യൂട്ടിക്കിടെ ജാഗ്രത വേണം… ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുന്നറിയിപ്പ്


ന്യൂഡൽഹി : ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ജവാന്മാർക്ക് കർശന നിർദേശം നൽകി സേന. അതിർത്തി പട്രോളിങ്ങിനിടെ ജാഗ്രത പാലിക്കാനാണ് ജവാന്മാർക്ക് നിർദേശം നൽകിയത്. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് ഡ്യൂട്ടിയിലുള്ള ജവാന്മാർ ഡ്യൂട്ടി സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സേന നൽകിയ മുന്നറിയിപ്പ് എന്ന് മുതിർന്ന ബി‌എസ്‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, കൂടുതൽ ജാഗ്രത പാലി ക്കാനും പട്രോളിങ് ഡ്യൂട്ടിക്കിടെ അബദ്ധവശാൽ അതിർത്തി കടക്കുന്നത് ഒഴിവാക്കാനും ജവാന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തികളിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന കർഷകരോട് പോലും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പഞ്ചാബ് അതിർത്തിയിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്ന് മറ്റൊരു ബിഎസ്എഫ് ഉദ്യോഗ സ്ഥൻ പറഞ്ഞു. ഇരുവശത്തുമുള്ള ജവാൻമാർ പലപ്പോഴും അബദ്ധവശാൽ അതിർത്തി കടക്കുകയും ഒരു ഫ്ലാഗ് മീറ്റിങ്ങിൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തവണ നിരവധി തവണ ശ്രമിച്ചി ട്ടും പാകിസ്ഥാൻ മീറ്റിങ്ങിന് സന്നദ്ധമായിട്ടില്ല.

“പഹൽഗാം ആക്രമണത്തിന് ശേഷം തുടരുന്ന സംഘർഷം കാരണം പാകിസ്ഥാൻ പ്രതികരിക്കുന്നില്ല. പക്ഷേ ഞങ്ങൾ പാക് റേഞ്ചേഴ്‌സിൻ്റെ പ്രവർത്തനത്തിൽ പ്രതിഷേധം അറിയിക്കുകയും ജവാനെ തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു,” ഓഫിസർ കൂട്ടിച്ചേർത്തു.

ജവാൻ പൂർണം കുമാർ ഷാ അബദ്ധവശാൽ അന്താരാഷ്ട്ര അതിർത്തി കടന്ന സംഭവത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. ഫിറോസ്പൂർ അതിർത്തിയിലെ 182-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുകയായിരുന്ന പൂർണം അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നപ്പോഴാണ് പാക് റേഞ്ചേഴ്സ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീ പമായിരുന്നു അന്ന് സാഹുവിന് ഡ്യൂട്ടി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഒരു മരത്തിനടിയിൽ വിശ്രമിക്കാനായി മാറിനിന്നപ്പോഴാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ഈ സമയം അദ്ദേഹം യൂണിഫോമിലായി രുന്നു. സര്‍വീസ് റൈഫിളും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു.


Read Previous

പ്രവാസി പെൺകരുത്ത്; കുവൈത്ത് കെഎംസിസി വനിതാ വിഭാഗം രൂപീകരിച്ചു

Read Next

പിറന്ന നാടിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച മകൻറെ മാതാവ്”, പാകിസ്ഥാനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയിൽ ഷമീമയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »