
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടാന്‍ പാടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ ശക്തമായി പ്രവര്‍ത്തിക്കണമെന്നും നടപടിയില്‍ മടി കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ ഐ സി സി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസം ബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് മേല്‍ ഇനി ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തി ലുള്ള മറുപടിയാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ 100 ശതമാനം പിന്തുണയുണ്ടെന്നും മോദി മടി കാണിക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ആവശ്യമെന്ന് തോന്നുന്ന ഏത് സമയത്തും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പഹല്‍ഗാമില്‍ ആളുകള്‍ ക്രൂരമായി കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഇനിയും സമയം പാഴാക്കരുത്. ഇന്ത്യ ഇത്തരം അസംബന്ധങ്ങള്‍ സഹിക്കില്ലെന്ന് അവരോട് (അക്രമികളോട്) പറയാന്‍ ഇപ്പോള്‍ തന്നെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ ക്രൂരമായി കൊല്ലപ്പെട്ടു, ആരാണ് ഇതിന് ഉത്തരവാദികള്‍ എന്ന് വ്യക്തമാണ്. ഇതിന് ഉത്തരവാദികളായ ആളുകള്‍ വില നല്‍കണം,’ രാഹുല്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തെ കാണ്‍പൂരില്‍ സന്ദര്‍ശിച്ചതായും അവര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്ന് അവര്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഇന്ന് ഞാന്‍ കാണ്‍പൂരില്‍ ഒരു ഇരയുടെ കുടുംബത്തെ കണ്ടു. നിങ്ങളുടെ വഴി നരേന്ദ്ര മോദിക്ക് ഒരു സന്ദേശം അയയ്ക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ആ കുടുംബങ്ങള്‍ക്കെല്ലാം വേണ്ടി, ഞാന്‍ പ്രധാനമന്ത്രി യോട് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കുട്ടികള്‍ രക്തസാക്ഷിത്വം വരിച്ചുവെന്ന് അവര്‍ പറഞ്ഞു,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാളായ ശുഭം ദ്വിവേദിയുടെ കാണ്‍പൂരിലെ കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. പഹല്‍ഗാം ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പാര്‍ല മെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാ ര്‍ജുന്‍ ഖാര്‍ഗെയും നേരത്തെ മോദിക്ക് കത്തെഴുതിയിരുന്നു.ഏപ്രില്‍ 22 നായിരുന്നു പഹല്‍ഗാമില്‍ ഭീകാരക്രമണം നടന്നത്. ഒരു മലയാളിയും നേപ്പാളിയും ഉള്‍പ്പടെ 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.