Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തോന്നിയിടത്തൊക്കെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കല്ലേ; വരാന്‍ പോകുന്നത് വലിയ വിപത്ത്


ന്യൂഡൽഹി: മനുഷ്യരുമായി ഏറെ അടുപ്പമുള്ള ജീവികളില്‍ ഒന്നാണ് പ്രാവ്. അപ്പാര്‍ട്ട്മെന്‍റിലും വീടുകളിലും നഗരത്തിലുമെല്ലാം കൂട്ടമായി പ്രാവുകളെ കാണാറില്ലേ. നിരുപദ്രവകാരിയല്ലെ എന്നതുകൊണ്ട് തന്നെ പ്രാവിന് തീറ്റകൊടുക്കാനും നമുക്ക് ഏറെ ഇഷ്‌ടമാണ്. എന്നാല്‍ പ്രാവിന്‍റെ സാന്നിധ്യം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രാവിന്‍റെ കാഷ്‌ഠത്തിലൂടെ പരിസ്ഥിതി മലീനികരണമുണ്ടാക്കുകയും വലിയ ആരോഗ്യപ്രശ്‌നങ്ങ ളുണ്ടാക്കുകയും ചെയ്യും. നഗരങ്ങളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അവ കൂട്ടമായാണ് എത്തുന്നത്. ഇതിലൂടെ റോഡുകളിലും നടപാതകളിലും ഇതിന്‍റെ കാഷ്‌ഠം നിറയുകയും ചെയ്യും. ഓരോ 15- 30 മിനിറ്റിനുള്ളില്‍ അത് വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്നുണ്ട്. അത് ഉണങ്ങുകയും പൊടിയു മായി കൂടിക്കലര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രാവിന്‍റെ കാഷ്ഠം ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നുവെന്ന കാര്യം സംബന്ധിച്ച വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) കഴിഞ്ഞ മാസം എൻജിടിയുടെ പ്രിൻസിപ്പൽ ബെഞ്ച് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി സർക്കാരിനും (ജിഎൻസിടിഡി) മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കും ഒരു നോട്ടീസ് അയച്ചു. മെയ് 29 ന് ഒരു അപേക്ഷകന്‍റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് എൻജിടി ചെയർപേഴ്‌ സൺ പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.

ഡൽഹി എൻസിആറിലെ റോഡുകളിലും നടപ്പാതകളിലും ട്രാഫിക് ഐലൻഡുകളിലും തീറ്റ നല്‍കുന്നതിലൂടെ പെരുകുന്നുണ്ട്. ഈ പ്രദേശങ്ങള്‍ ചൂല് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ ഉണങ്ങിയ കാഷ്ഠത്തിന്‍റെ വിഷാംശം പൊടിയിൽ കലർന്ന് പരിസ്ഥിതിയെ മലിനമാക്കുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു” സ്കൂൾ വിദ്യാർത്ഥിയായുടെ അപേക്ഷയിലാണ് ഇക്കാര്യം ഉന്നയിച്ചത്.

“ഇത്തരം കാഷ്ഠം ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നും ഇത് ശ്വാസകോശത്തിലെ ശ്വസന ബുദ്ധിമുട്ടുകൾക്കും കാരണമാകു മെന്നും” അപേക്ഷകൻ ആരോപിച്ചിരുന്നു. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമായ പ്രശ്നങ്ങൾ ഇത് ഉയർത്തുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അടുത്ത വാദം കേൾക്കൽ ഒക്ടോബർ 8 നാണ്.

ഈ സാഹചര്യത്തില്‍ പ്രാവിന്‍റെ കാഷ്‌ഠത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കേണ്ട തുണ്ട്. പ്രാവുകള്‍ ഉള്ള എല്ലായിടത്തും വലിച്ചു വാരി ഭക്ഷണ സാധനങ്ങള്‍ കൊടുക്കാതെ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേക സ്ഥലമൊരുക്കുന്നതായിരിക്കും നല്ലത്. ഈ സ്ഥലങ്ങളില്‍ മാത്രമാണ് പ്രാവിന് ഭക്ഷണം നല്‍കുന്നതെന്ന് ഭരണകൂടം ഉറപ്പു വരുത്തണം.

“പ്രാവിന്‍റെ കാഷ്‌ഠം ഉണങ്ങി പൊടിയുമായി ചേര്‍ന്ന് രോഗാണുക്കള്‍ വായുവിലൂടെ പകര്‍ന്ന് ഗുരുതരമായ രോഗത്തിന് കാരണമാകും. പ്രത്യേകിച്ച് പ്രാവുകളുടെ കാഷ്ഠവുമായി സമ്പർക്കം പുലർത്തുന്നതിലൂടെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്,” ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിന്റെ (എൽഎച്ച്എംസി) മുൻ ഡയറക്ടർ ഡോ. സുഭാഷ് ഗിരി ഇടിവി ഭാരതിനോട് പറഞ്ഞു.

“പ്രാവിന്‍റെ കാഷ്ഠം കലർന്ന മണ്ണിൽ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസിന്റെ ബീജകോശങ്ങൾ ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന ഹിസ്റ്റോപ്ലാസ്മോസിസ്; പ്രാവുകൾ ഉൾപ്പെടെയുള്ള രോഗബാധിതരായ പക്ഷികളുടെ കാഷ്ഠം കലർന്ന പൊടി നാം ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. ഇതിലൂടെ ക്ലമൈഡോഫില മൂലമുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയായ സിറ്റാക്കോസിസ് എന്നിവയാണ് ആരോഗ്യപരമായ അപകടസാധ്യതകൾ സൂചിപ്പിക്കുന്നത്,” ഡോ. ഗിരി കൂട്ടിച്ചേർത്തു. ഈ രോഗങ്ങള്‍ പ്രധാനമായും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് കൂടുതലായും ബാധിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലര്‍ജിക്ക് കാരണം

പ്രാവിന്‍റെ കാഷ്‌ഠം അലര്‍ക്കും കാരണമാകുന്നുണ്ട്. ആസ്മ ( ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യൂമോണൈറ്റിസ്) പോലുള്ള ശ്വസന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാരണാകും. ഇത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് എല് എച്ച് എംസി മുന്‍സ ഡയറക്‌ടര്‍ പറഞ്ഞു. പ്രാവുകളുടെ കാഷ്‌ഠമുള്ളയിടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി മാസ്‌കുകളും കയ്യുറ കളും ധരിക്കണമെന്ന് ഡോ. ഗിരി പറഞ്ഞു. വായുവിലൂടെ രോഗകാരികളുടെ സാന്ദ്രത കുറയ്ക്കുന്നതിന് പ്രാവുകളുടെ കാഷ്‌ഠം ഉള്ള സ്ഥലങ്ങളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പരിസ്ഥിതി വിദഗ്ധനായ ബി എസ് വോറ പറഞ്ഞു.

പക്ഷികള്‍ക്ക് പതിവായി ഭക്ഷണം നല്‍കുന്ന പ്രദേശങ്ങളില്‍ അവയുടെ കാഷ്‌ഠം ഗുരുതരമായ ആരോ ഗ്യ പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്. പ്രാവുകള്‍ കൂട്ടത്തോടെ പറക്കുമ്പോഴോ അവ വൃത്തിയാക്കു മ്പോഴോ ഉണങ്ങിയ കാഷ്‌ഠത്തിന്‍റെ കണികകള്‍ വായുവിലേക്ക് ഉയരുന്നു. ഇത് ഗുരുതരമായ വായു മലിനീകരണത്തിനും ആരോഗ്യ പ്രശ്‌നത്തിനും കാരണമാകുമെന്ന് അദ്ദേഹം ഇ ടിവി ഭാരതിനോട് പറഞ്ഞു. ക്കാര്യത്തിൽ ഇതുവരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വോറ പറഞ്ഞു.


Read Previous

കേളി മലാസ് ഏരിയ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി.

Read Next

പൊലീസ് മേധാവി; അവസാന നിമിഷം ‘കൈവിട്ട’ കളിക്ക് സര്‍ക്കാര്‍, കീഴ്‌വഴക്കം ലംഘിച്ചാല്‍ കോടതി കയറും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »