
ന്യൂയോര്‍ക്ക്: മുസ്‌ലിങ്ങൾക്കെതിരെ ലോകത്ത് നടക്കുന്ന മതപരമായ വിവേചനത്തിലും അസഹി ഷ്‌ണുതയിലും ഐക്യരാഷ്‌ട്രസഭ അംഗങ്ങളോടൊപ്പം ഇന്ത്യയും അപലപിക്കുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി പി ഹരീഷ്. മതപരമായ വിവേചനം എല്ലാ മതങ്ങളിലുള്ളവരും നേരിടുന്നു വെന്നും ഈ വലിയ വെല്ലുവിളി തിരിച്ചറിയേണ്ടതുണ്ടെന്നും ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യ അറിയിച്ചു. മാര്‍ച്ച് 15നാണ് യുഎൻ ഇസ്‌ലാമോഫോബിയ പ്രതിരോധ ദിനം ആചരിക്കുന്നത്. ഈ വേളയിലായിരുന്നു ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ യുഎന്നില്‍ ഇന്ത്യ രംഗത്തുവന്നത്.
“ഇന്ത്യ വൈവിധ്യത്തിന്‍റെയും ബഹുസ്വരതയുടെയും നാടാണ്. ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന മതങ്ങളിലുള്ളവരും ഇന്ത്യയില്‍ ജീവിക്കുന്നു, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിങ്ങ നെ നാല് ലോക മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. 200 ദശലക്ഷത്തിലധികം പൗരന്മാർ ഇസ്‌ലാം ആചരി ക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്,” പി ഹരീഷ് യുഎന്നില്‍ പറഞ്ഞു.
ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്‌ട്ര ദിനം ആചരിക്കുന്നതിനായി യുഎൻ പൊതുസഭയിൽ നടന്ന പ്ലീനറിയുടെ യോഗത്തിലാണ് ഇന്ത്യൻ പ്രതിനിധിയുടെ പ്രതികരണം. മതപരമായ വിവേചനം, വിദ്വേഷം, അക്രമം എന്നിവയിൽ നിന്ന് മുക്തമായ ഒരു ലോകത്തെ വളർത്തിയെടുക്കുക എന്നത് പണ്ടുമുതലേ ഇന്ത്യയുടെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിങ്ങൾക്കെതിരായ മതപരമായ വിവേചനത്തെ ഞങ്ങള്‍ അപലപിക്കുന്നു. എന്നിരുന്നാലും, മതപര മായ വിവേചനം എല്ലാ മതങ്ങളിലുള്ളവരെയും ബാധിക്കുന്ന വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്,” ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ആരാധനാലയങ്ങളെയും ചില മതങ്ങളെയും മാത്രം ലക്ഷ്യം വച്ചുള്ള അക്രമങ്ങളില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. യുഎന്നിലെ എല്ലാ അംഗരാജ്യങ്ങളും എല്ലാ വിശ്വാസങ്ങളോടും തുല്യ ബഹുമാനം നല്‍കിയാല്‍ മാത്രമേ ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ കഴിയൂ എന്നും ഹരീഷ് പറഞ്ഞു.
മതപരമായ വിവേചനത്തിനെതിരെ എല്ലാ രാജ്യങ്ങളിലേയും പാരന്മാരെ ബോധവല്‍ക്കരിക്കേണ്ട തുണ്ടെന്നും എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനം നല്‍കണമെന്നും ഇന്ത്യ വ്യക്തമാക്കി. മത ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നാം ഉറപ്പാക്കണം, അന്താരാഷ്‌ട്ര സമൂഹം ഇസ്‌ലാമോഫോബിയ യ്‌ക്കെതിരെ പോരാടണം, മതം നോക്കാതെ ഓരോ വ്യക്തിക്കും അന്തസോടെയും സുരക്ഷയോടെയും ബഹുമാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു ഭാവിക്കായി രാജ്യങ്ങളെ കെട്ടിപ്പടുക്കണെമന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
എന്താണ് ഇസ്‌ലാമോഫോബിയ പ്രതിരോധ ദിനം?
ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍റെ (ഒഐസി) 60 അംഗരാജ്യങ്ങൾ പിന്തുണച്ച ഒരു പ്രമേയം ഐക്യരാഷ്‌ട്ര സഭ ജനറൽ അസംബ്ലി അംഗീകരിച്ചിരുന്നു. ഇതുപ്രകാരം, മാർച്ച് 15 അന്താരാഷ്‌ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി യുഎൻ പ്രഖ്യാപിച്ചു.
ഭീകരതയെയും തീവ്രവാദത്തെയും ഏതെങ്കിലും ഒരു മതവുമായോ, ദേശീയതയുമായോ, നാഗരികതയു മായോ, വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്താൻ കഴിയില്ലെന്നാണ് ഈ ദിനത്തില്‍ യുഎൻ നല്‍കുന്ന സന്ദേശം. ലോകമെമ്പാടുമുള്ള മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിനെ രാജ്യങ്ങള്‍ ഒന്നിക്കണമെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നും ഈ ദിനത്തില്‍ പ്രതിജ്ഞ എടുക്കുന്നു.