Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇറാനിലേക്ക് അനാവശ്യ യാത്രകള്‍ വേണ്ട’; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി


ടെഹ്റാന്‍: ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യന്‍ എംബസി. അടിയന്തര യാത്രകളൊഴിച്ച് മറ്റെല്ലാ യാത്രകളും മാറ്റിവെയ്ക്കണമെന്നാണ് നിര്‍ദേശം. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പെന്നും എംബസി വ്യക്തമാക്കി.

ഇറാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ നിരീക്ഷിക്കണമെന്നും എംബസി പറയുന്നു. നിലവില്‍ ഇറാനിലുള്ള പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിമാന സര്‍വീ സുകള്‍ ലഭ്യമാണെന്നും ഇത് പ്രയോജനപ്പെടുത്താമെന്നും എംബസി അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നേരത്തെ തന്നെ രാജ്യത്തേക്ക് തിരിച്ചു കൊണ്ട് വന്നിരുന്നു.

‘ഓപ്പറേഷന്‍ സിന്ധു’ എന്ന പേരില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 4400 ല്‍ അധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായാണ് കണക്ക്. സംഘര്‍ഷങ്ങള്‍ അവസാനിച്ചു എന്ന് കരുതി പല ഇന്ത്യക്കാരും തിരിച്ചെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി എംബസി രംഗത്ത് എത്തിയത്.


Read Previous

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Read Next

കുറ്റവാളിയെ ഇരയാക്കി ചിത്രീകരിക്കുന്നു, നിമിഷയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ല’; സഹതാപം നേടാന്‍ ശ്രമമെന്ന് തലാലിന്റെ സഹോദരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »