ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ പരിഭ്രാന്തരാകേണ്ട!; പണം വീണ്ടെടുക്കാം, പക്ഷേ | മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്


തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ പുതുവഴികള്‍ തേടുന്നതിനാല്‍ ഏറെ ജാഗ്രത ആവശ്യമാണ്. പലപ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അടുത്തതായി എന്തു ചെയ്യണമെന്ന് അറിയാതെ പലരും പകച്ചുനില്‍ക്കാറുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാലും പരിഭ്രാന്തരാകാതെ, തട്ടിപ്പ് നടന്ന് ഉടന്‍ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ കഴിയുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്യുക എന്നതാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പി ക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്നും കേരള പൊലീസ് അറിയിച്ചു. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ cybercrime.gov.inല്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്തും ഹെല്‍പ്ലൈന്‍ നമ്പറായ 1930ല്‍ വിളിച്ചും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കുറിപ്പ്:

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.ഓണ്‍ലൈന്‍ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍  നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാനും  പരാതിയുടെ അന്വേഷണ പുരോഗതി നമുക്ക് അറിയാന്‍ സാധിക്കുകയും ചെയ്യും. 

സാമ്പത്തിക  തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ ട്ടിങ് പോര്‍ട്ടല്‍ (  https://cybercrime.gov.in  ).  എല്ലാത്തതരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.  നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യത്തിലെ  തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്ന തിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും


Read Previous

ഗൾഫ്” മലയാളിക്ക് പോറ്റമ്മ തന്നെ| പുതിയ കണക്കുകൾ ഇങ്ങനെ | 90 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്നതും താമസിക്കുന്നതും ജി സി സിയിൽ | ഏറ്റവും കൂടുതൽ യുഎഇയിൽ 34.1 ലക്ഷം | രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ 25.9 |തൊട്ടുപിന്നിൽ കുവൈത്ത് 10.2 | ജിസിസിയ്ക്ക് പുറത്ത് അമേരിക്ക 12.8 ലക്ഷം|

Read Next

അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »