Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പറക്കാന്‍ അനുമതി തേടരുത്, ചിറകുകള്‍ നിങ്ങളുടേതാണ്, ആകാശം ആരുടെയും സ്വന്തമല്ല’: ഖാര്‍ഗെയ്ക്ക് മറുപടിയുമായി തരൂര്‍


ന്യൂഡല്‍ഹി: ചിലര്‍ക്ക് രാഷ്ട്രത്തേക്കാള്‍ മോഡിയാണ് പ്രധാനമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂര്‍.

ഒരു പക്ഷി മരക്കൊമ്പിലിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, സാമൂഹിക മാധ്യമമായ എക്സില്‍ ‘പറക്കാന്‍ അനുമതി തേടരുത്. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടെയും സ്വന്തമല്ല’ എന്നാണ് തരൂര്‍ കുറിച്ചത്. ഇന്ന് രാവിലെ ഇന്ദിരാ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു തരൂരിനെതിരേ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചത്. ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതു കൊണ്ടാണ് അദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഞങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒപ്പമാണെന്ന് ആദ്യ ദിവസം മുതല്‍ പറയുന്നതാണ്. രാജ്യമാണ് പ്രധാനം പാര്‍ട്ടി പിന്നീടാണെന്നന്നും വ്യക്തമാക്കിയിരുന്നു. ചില ആളുകള്‍ക്ക് മോഡിയാണ് പ്രധാനം. എന്നാല്‍ ഞങ്ങള്‍ക്ക് രാജ്യമാണ് പ്രധാനം എന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ എക്സിലെ പ്രതികരണം വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് നേതൃത്വവും തരൂരുമായുള്ള അഭിപ്രായ വ്യത്യാസം പുകയുന്നതിനിടെ കഴിഞ്ഞ ദിവസം ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ മോഡിയെ തരൂര്‍ പ്രശംസിച്ചിരുന്നു. മോഡിയുടെ ഊര്‍ജവും കാര്യ പ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോള വേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായി രുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീ സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കു കയും ചെയ്തിരുന്നു. ഇതോടെ തരൂര്‍ ബിജെപിയി ലേക്കെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.


Read Previous

യുഎസിലെത്താൻ കഴിയുന്ന ദീർഘദൂര ആണവ ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

Read Next

കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും’; സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടെന്ന് ഇറാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »