Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

പ്രഭാത ഭക്ഷണം മുടക്കരുത്;രാവിലെ പോഷക സമൃദ്ധമായ ആഹാരം അത്യന്താപേക്ഷിതം


പ്രഭാത ഭക്ഷണം മുടക്കരുതെന്ന് പലപ്പോഴും ആരോ​ഗ്യ വിദ​ഗ്ധർ ഓർമിപ്പിക്കാറുണ്ട്. രാത്രി കാലി വയറുമായി കിടന്നാലും രാവിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പക്ഷേ നിത്യവും ബ്രേക്ഫാസ്റ്റ് മുടക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്.

ഓഫീസിൽ പോകാൻ തിരക്ക് കൂട്ടുക, രാവിലെ ഭക്ഷണം ഉണ്ടാക്കാനുള്ള മടി, രാവിലെ എണീക്കാൻ മടി, സമയക്കുറവ് അങ്ങനെ പ്രഭാത ഭക്ഷണം ഒഴിവാക്കാൻ കാരണങ്ങൾ പലതാണ്. തുടർച്ചയായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെയ്ക്കുക.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ;

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുന്നു

ഊർജ്ജം ഇല്ലാതാക്കുകയും മാനസികാവസ്ഥയെ പോലും ബാധിക്കുകയും ചെയ്യുന്നു

വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുന്നു

മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു

ശരീരഭാരം കൂടാൻ കാരണമാകുന്നു

മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമാകുന്നു

ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുന്നു

പ്രതിരോധശേഷി കുറയുന്നു

കോർട്ടിസോളിന്റെ അളവ് വർധിക്കുന്നു

ശരീരത്തിലെ അസിഡിറ്റി ലെവൽ വർദ്ധിപ്പിക്കുന്നു

ഫൈബർ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ശരീരത്തിന് ലഭിക്കണമെങ്കിൽ പ്രഭാതഭക്ഷണം കൂടിയേ തീരു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഈ അവശ്യ പോഷകങ്ങളുടെ അളവ് കുറയ്ക്കാൻ ഇടയാക്കുകയും, ഇത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.


Read Previous

13കാരന് നേരെ ലൈം​ഗികാതിക്രമം; മലപ്പുറത്ത് മ​ദ്രസ അധ്യാപകന്‍, മലപ്പുറം പുലാമന്തോൾ സ്വദേശി ഉമ്മർ ഫാറൂഖിന് 32വർഷം കഠിന തടവ്

Read Next

പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല; ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദം തള്ളി സെലന്‍സ്‌കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »