Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീട്ടിലെ പ്രശ്‌നങ്ങൾ ഓഫീസിൽ തീർക്കരുത്; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഉപദേശം


തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും വീട്ടി ലെ പ്രശ്‌നങ്ങള്‍ ഓഫീസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപ ദേശം. പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

”മനുഷ്യര്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകും. അത് സ്വാഭാവികമാണ്. അവയെ സംഘര്‍ഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിര്‍ത്തണം. ഇത്തരം വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുത്” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

തങ്ങളുടെ സ്ഥാപനത്തെ അഭിവൃതി എല്ലാ ജീവനക്കാരുടെയും ചുമതലയാണ്. സ്ഥാപന മേധാവിമാര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്തമുണ്ട്. എത്ര കഴിവുള്ളവരെങ്കിലും മേധാവിമാര്‍ തനിച്ച് പ്രവര്‍ത്തിച്ചാല്‍ സ്ഥാപനം വളരില്ല. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. നേരത്തേ നഷ്ടത്തിലായിരുന്ന കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശരിയായ പാതയില്‍ മുന്നേറുകയാണ്. ചില പൊതു മേഖലാ സ്ഥാപന ങ്ങൾ മികവില്‍ താഴോട്ട് പോകുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശില്‍പശാലയുടെ സമാപനയോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്’ ചടങ്ങില്‍ മുഖ്യ മന്ത്രിക്കു സമ്മാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ്, ആസൂത്രണ സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി എ കെ സുദര്‍ശനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


Read Previous

ഹജ്, ഉംറ മന്ത്രാലയം നുസുക് കാർഡുകൾ വിതരണം തുടങ്ങി; ഇതുവരെ 1,50,000 ലേറെ കാർഡുകൾ ഇഷ്യു ചെയ്തു. പ്രതിദിനം 70,000 കാർഡുകൾ വരെ പ്രിന്റ് ചെയ്യാൻ ശേഷി.

Read Next

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാനെതിരെ യുദ്ധം വേണ്ടെന്ന് സിദ്ധരാമയ്യ, ‘രാജ്യസുരക്ഷയില്‍ വിള്ളല്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »