Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനുകമ്പയുടെ വില’; ഡോക്ടർ ധനലക്ഷ്മി അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്, പിന്നീടറിഞ്ഞത് മരണ വാർത്ത


അബുദാബി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അബുദാബിയിലെ പ്രമുഖ ദന്ത ഡോക്ടറും സാമൂഹിക മേഖല യിൽ ശ്രദ്ധേയ വ്യക്തിത്വവുമായ ഡോ. ധനലക്ഷ്മിയുടെ മരണവാർത്ത പുറത്തെത്തിയത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമൂഹികമായ ഒറ്റപ്പെടൽ ഇല്ലാത്ത വിധം അബുദാ ബിയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു ഡോ. ധനലക്ഷ്മി. ദന്ത ചികിത്സാ രംഗത്തും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ഡോക്ടര്‍ ധനലക്ഷ്മി. പക്ഷെ ഡോക്ടറുടെ മരണശേഷം ചർച്ചയാവുന്നത് രണ്ട് ദിവസം മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ്.

അനുകമ്പയുടെ വില’-ഇതാണ് ഡോ. ധനലക്ഷ്മി രണ്ടു ദിവസം മുൻപ് പോസ്റ്റ് ചെയ്ത കുറിപ്പിലെ തലക്കെട്ട്. ഇതൊരു കഥയാണോ അനുഭവമാണോ എന്ന് മനസ്സിലാവാത്ത തരത്തിലാണ് എഴുതിയിരിക്കുന്നത്. ധനിക കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്‍റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായ ഒരു വനിതയുടെ അനുഭവമാണ് കുറിപ്പിലുള്ളത്.

സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഇയാൾക്ക് പ്രത്യേക പിന്തുണയാവശ്യമുള്ള ഒരു മകനുണ്ട്. പെട്ടെന്ന് ഒരുദിവസം തനിക്ക് ജോലി നഷ്ടമായെന്നും കാർ കമ്പനി തിരികെ എടുത്തെന്നും വനിതാ സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നു. മകനെ കൊണ്ടുപോകാനും യാത്രകൾക്കും വാഹനമില്ലെന്ന് കണ്ണീരോടെ പറയുന്നു. ഈ കഥ കേട്ട് സ്വന്തമായി വായ്പ്പയെടുത്ത് കാ‌ർ വാങ്ങി നൽകുകയാണ് ഉറ്റ സുഹൃത്തായ വനിത. പ്രത്യേക പിന്തുണ ആവശ്യമുള്ള അയാളുടെ മകനെ മാത്രമോർത്താണ് ആ ദയ കാട്ടിയത്. പറ്റുമ്പോൾ തിരിച്ചടയ്ക്കണം എന്നത് മാത്രമായിരുന്നു അയാൾക്ക് മുന്നിൽ വെച്ച നിബന്ധന.


Read Previous

പൂർവിക സ്മരണയിൽ ഇന്ന് കർക്കിടക വാവുബലി

Read Next

അഞ്ച് കുട്ടികളടക്കം 50 പേരുമായി പറന്ന റഷ്യൻ വിമാനം കാണാതായതായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »