ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി


കൊളംബോ: ശ്രീലങ്കയുടെ 16ാമത്തെ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. എന്‍.പി.പി എം.പിയായ ഹരിണി അധ്യാപികയും സാമൂഹിക പ്രവര്‍ത്ത കയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു.

ജനതാ വിമുക്തി പെരമുനെ പാര്‍ട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേ റ്റതിന് പിന്നാലെ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് അനുര കുമാര ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുക യായി രുന്നു. വിദ്യാഭ്യാസ – സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ട അമരസൂര്യ യുടെ നിയമനം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകും.

ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഡോ. ഹരിണി അമരസൂര്യ. 2020-ലാണ് 54-കാരിയായ ഹരിണി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്.


Read Previous

പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി; ആ വാദം നിലനില്‍ക്കില്ല, സിദ്ദിഖ് പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍; പരാതിക്കാരിയെ വ്യക്തിഹത്യ നടത്തി’

Read Next

ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം; മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈന്യത്തെ അയച്ച് അമേരിക്ക. വന്‍ സര്‍വസന്നാഹങ്ങളുമായി യു.എസ്; വിമാനവാഹിനിക്കപ്പലും 40,000 സൈനികരെയും വിന്യസിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »