ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൃദ്യമായ സ്വീകരണം നല്കി. ബത്തയിലെ കെഎംസിസി ഓഫീസിൽ വെച്ച് “Let’s Chat With Dr. Sarin” എന്ന പേരിലാണ് സ്വീകരണം സംഘടിപ്പിച്ചത്. എ യു സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി മാമുക്കോയ തറമ്മൽ ഉദ്ഘാടനം ചെയ്തു.
ജില്ല മണ്ഡലം കെഎംസിസി നേതാക്കൾ ചേർന്ന് ഡോ. സരിനെ ബൊക്കെ നൽകി സ്വീകരിച്ചു. കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വിലക്കയറ്റങ്ങൾക്കെതിരെയും നാട്ടിലെപോലെ തന്നെ പ്രവാസലോകത്ത് നിന്നും കൂട്ടായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്ന് ഡോ. സരിൻ അഭിപ്രായപ്പെട്ടു.
യു ഡി എഫ് രാഷ്ട്രീയത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ചും ജനകീയ വിഷയങ്ങളിൽ സൈബർ ഇടങ്ങളിൽ സ്വീകരിക്കേണ്ട വിവിധ നൂതനമായ പദ്ധതികളെക്കുറിച്ചുമുള്ള പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഡോ. സരിൻ മറുപടി നല്കി. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സെക്രട്ടറി കെ ടി അബൂബക്കർ നജീബ് നെല്ലാംങ്കണ്ടി ഹനീഫ മൂർക്കനാട് ജില്ലാ സെക്രട്ടറി സിറാജ് മണ്ണൂർ ഒഐസിസി ജില്ല പ്രസിഡന്റ് ഫൈസൽ പട്ടാമ്പി എന്നിവർ ആശംസകൾ നേർന്നു.
വിവിധ മണ്ഡലം നേതാക്കളായ സീതിക്കോയ തങ്ങൾ സലിം മണ്ണുമ്മൽ എ കെ സുലൈമാൻ അബ്ദുൽ സലാം കോണിക്കഴി ബാദുഷ ഷൊർണ്ണൂർ പി വി മൊയ്‌ദീൻ കുട്ടി അബൂബക്കർ കൊറ്റിയോട് അബൂതാഹിർ ഒറ്റപ്പാലം ബഷീർ പനമണ്ണ അഷ്‌റഫ് പാവുക്കോണം നാസർ പുളിക്കൽ റിയാസ് ചൂരിയോട് ശിഹാബ് തങ്ങൾ മുത്തുക്കോയ തങ്ങൾ ശാക്കിർ കെ എസ് ഷിബിൻ മണ്ണൂർ എന്നിവർ നേതൃത്വം നൽകി. ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ശരീഫ് ചിറ്റൂർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ പൊന്നംകോട് നന്ദിയും പറഞ്ഞു