ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൃശൂർ: ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ കോർപ്പറേഷൻ മേയറാകും. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. കിഴക്കുപ്പാട്ടുകര ഡിവിഷൻ കൗൺസിലറാണ് നിജി. തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. പാർട്ടി യുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് ടാജറ്റ് വ്യക്തമാക്കി.
കെപിസിസി സെക്രട്ടറി എ പ്രസാദ് ഡെപ്യൂട്ടി മേയറാകും. സിവിൽസ്റ്റേഷൻ ഡിവിഷൻ കൗൺസി ലറാണ് പ്രസാദ്. നാളെയാണ് തൃശൂർ മേയർ തെരഞ്ഞെടുപ്പ്. 19 വനിതാ കൗൺസിലർമാരിൽ ആറു പേരുടെ പേരാണ് ആദ്യം മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്. റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച് നാലാം തവണയും കൗൺസിലിൽ എത്തിയ ലാലി ജയിംസ്, മുൻ ഡെപ്യൂട്ടി മേയർ കൂടിയായ അഡ്വക്കേറ്റ് സുബി ബാബു, ഡോ. നിജി ജസ്റ്റിൻ എന്നിവരുടെ പേരാണ് അവസാന റൗണ്ട് ചർച്ചയിൽ ഉണ്ടായിരുന്നത്.
10 വർഷത്തിനുശേഷം ഭരണത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് മേയർ വിഷയത്തിൽ തൃശൂരിൽ പൊട്ടിത്തെറി ഇല്ലാതിരിക്കാൻ ജില്ലാ നേതൃത്വം എല്ലാ പരിശ്രമവും നടത്തിയിരുന്നു. വിവാദ പ്രസ്താവ നകളും മാധ്യമ ചർച്ചകളും ഒഴിവാക്കുന്നതിലും നേതൃത്വം ജാഗ്രത പുലർത്തിയിരുന്നു. അതുകൊണ്ടു തന്നെ കൊച്ചിയിലേതു പോലെ വിവാദങ്ങളുണ്ടായില്ല.
ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പ്രഖ്യാപിച്ചു. ഇന്നലെ വരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരി നായിരുന്നു മുന്‍തൂക്കം. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടര്‍ന്നാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്.
ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നതയും ഉണ്ടായിരുന്നു. രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ആര്‍എസ്എസ് നേതൃത്വവും വി വി രാജേഷിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് ശ്രീലേഖയുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടായത്.
രാജേഷിനെ തഴയുന്നതില്‍ വി മുരളീധരപക്ഷം ജെ പി നഡ്ഡയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് രാജേഷ് വിജയിച്ചത്. ശ്രീലേഖയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിപ്പി ക്കില്ല. ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. നാളെയാണ് കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. 101 അംഗ നഗരസഭയില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചത്.
