വളരെ ലളിതമായ തന്ത്രം; ഉൾക്കനമില്ലാത്ത നേതാവെന്നു ട്രംപ് സ്ഥിരം ആക്ഷേപിക്കുന്ന കമല ഹാരിസ് അദ്ദേഹത്തെ പുല്ലു പോലെ വീഴ്ത്തിയത് വിസ്മയമായി. ഹാരിസ് ഈഗോയിൽ കുത്തി ചൊടിപ്പിച്ചപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു, ആദ്യ ഡിബേറ്റിൽ കമല ഹാരിസ് അടിച്ചു കയറി; ഡോ. കൃഷ്ണ കിഷോറിന് അപൂര്‍വ്വ ബഹുമതി Top5 പ്രധാന വാര്‍ത്ത‍.


1. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വഴിത്തിരിവാകും എന്നു കരുതപ്പെട്ടിരുന്ന ചൊവാഴ്ചത്തെ ഡിബേറ്റിൽ ആദ്യമായി രംഗപ്രവേശം ചെയ്ത കമലാ ഹാരിസ് എങ്ങിനെയാണ് പരിചയ സമ്പന്നനായ ഡൊണാൾഡ് ട്രംപിനെ വീഴ്ത്തിയത് എന്നതു നിരീക്ഷകർക്കു ഏറെ കൗതുകം പകർന്ന ചർച്ചാ വിഷയമാണ്. അവർ എല്ലാവരും യോജിക്കുന്നതു ഒരു കാര്യത്തിൽ: വമ്പൻ ഈഗോ (ഞാനെന്ന ഭാവം) സദാ കൂട്ടായുള്ള ട്രംപിനെ ആ മർമത്തിൽ തന്നെയാണ് ഹാരിസ് കുത്തിയത്. ട്രംപ് ക്ഷുഭിതനായതു സ്വാഭാവികം. പുരികം ചുളിച്ചും നെടുവീർപ്പിട്ടും സഹതാപ ത്തോടെ നോക്കിയും ‘ഒന്നു പോ മാഷെ’ എന്ന മട്ടിൽ തല കുലുക്കിയും ഹാരിസ് പുഞ്ചിരി കൈവിടാതെ നിയന്ത്രണം പാലിച്ചു നിന്നപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു പരിഹാസ പാത്രമായെന്നു ‘ന്യൂ യോർക്ക് ടൈംസ്’നിരീക്ഷിക്കുന്നു. വളരെ ലളിതമായ തന്ത്രം. ഉൾക്കനമില്ലാത്ത നേതാവെന്നു ട്രംപ് സ്ഥിരം ആക്ഷേപിക്കുന്ന ഹാരിസ് അദ്ദേഹത്തെ പുല്ലു പോലെ വീഴ്ത്തിയത് വിസ്മയമായി. https://malayalamithram.in/a-very-simple-strategy-it-was-surprising-that-kamala-harris-whom-trump-regularly-accuses-of-being-a-leader-without-empathy-dropped-him-like-grass/

2. ഡോ. കൃഷ്ണ കിഷോറിന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി

ഫിലാഡൽഫിയ: കോർപ്പറേറ്റ് രംഗത്തും മാധ്യമരംഗത്തും വിജയഗാഥ രചിച്ച ഡോ. കൃഷ്ണ കിഷോറിന് പ്രശസ്തമായ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി. യൂണിവേഴ്‌സിറ്റിയിലെ മുൻവിദ്യാർഥിയായ അദ്ദേഹത്തിന് 2024 ലെ ഔട്ട്സ്റ്റാന്റിംഗ് അലുംനായ് അച്ചീവ്‌മെന്റ് അവാര്‍ഡ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി ഡീന്‍ മെറീന്‍ ഹാര്‍ഡിന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.ഡി. കാലഘട്ടത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായിരുന്ന കൃഷ്ണ കിഷോര്‍ അതിനുശേഷം അമേരിക്കന്‍ കോര്‍പ്പറേറ്റ് രംഗത്ത് പ്രത്യേകിച്ച് ടെലികമ്മ്യൂണി ക്കേഷന്‍ ഡിജിറ്റല്‍ ഇന്നവേഷന്‍ മേഖലയില്‍ നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഡീന്‍ ഹാര്‍ഡിന്‍ പറഞ്ഞു. https://malayalamithram.in/dr-krishna-kishore-receives-rare-honor-from-pennsylvania-state-university/

3.എൻ.ബി.എ യുടെ തിരുവോണം-ജന്മാഷ്ടമി ആഘോഷങ്ങള്‍ വർണാഭമായി

ന്യൂയോർക്ക്: ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ, 2024 സെപ്തംബർ 8 ഞായറാഴ്ച പകൽ 11 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയ ത്തിൽ വച്ച് ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സം‌യുക്തമായി ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ ഏവർക്കും ഓണാശംസകള്‍ നേർന്നുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രഥമ വനിത വത്സാ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പിൽ, മഹാബലി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ, വിശിഷ്ടാതിഥി ന്യൂയോർക്ക് അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചെണ്ടമേളവും താലപ്പൊലിയുമായി മഹാബലിയായി വേഷമിട്ട അപ്പു ക്കുട്ടൻ പിള്ളയെ വരവേറ്റു. വിശിഷ്ടാതിഥിയായിരുന്ന അസംബ്ലിമാൻ എഡ് ബ്രോൺ സ്റ്റൈൻ അമ്പതു വർഷത്തിലേറെയായി മഹാബലിയാവുന്ന അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കുന്ന രാജമ്മ പിള്ളയെയും അനുമോദിക്കുകയും പ്രശംസാപത്രം നൽകി ആദരിക്കുകയും ചെയ്തു .https://malayalamithram.in/nbas-thiruvonam-janmashtami-celebrations-are-colorful/

4.അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി കണ്‍വന്‍ഷനില്‍ വേറിട്ട കാഴ്ച സമ്മാനിച്ച ‘യെവ്വ’ വിസ്മയ ഷോ

സാന്‍ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) വാര്‍ഷിക സമ്മേളനത്തിലെ വിസ്മയ ഷോയായിരുന്നു ‘യെവ്വ’. ജനനത്തിന്റേയും ജീവിതത്തി ന്റേയും യാത്രയായ നൃത്തസംഗീത പരിപാടി വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. അമ്മയുടെ ഉദരത്തില്‍ ഊര്‍ജമായി മാറിയ ‘യെവ്വ’. അവളുടെ പ്രതീക്ഷകളും സ്വപ്ന ങ്ങളും തടസ്സങ്ങളില്ലാതെ യാഥാര്‍ത്ഥ്യമാകുന്ന ലോകം അവള്‍ക്ക് വാഗ്ദാനം ചെയ്യാം എന്നു പറയുന്ന നൃത്ത രൂപം. അമ്മയുടെ ഉദരത്തിലെ ജീവന്റെ തുടിപ്പുമുതല്‍ അത് ഭൂമിയിലേക്ക് പതിയുന്നതുവരെയുള്ള നാലുഘട്ടങ്ങളെ വസ്മയകരമായ നാലുഗാനങ്ങ ളിലൂടെ ചിട്ടപ്പെടുത്തിയതാണ് ‘യെവ്വ’. ഗര്‍ഭപാത്രത്തില്‍ നേര്‍ത്ത ചലനമായി വളരാന്‍ തുടങ്ങുന്ന ജീവാങ്കുരത്തെ ഏറ്റവും വലിയ യുദ്ധമായി അവതരിപ്പിക്കുന്നതാണ് ആദ്യം. പിന്നീട് ശരീരഭാഗങ്ങള്‍ വളരുന്നത്, വാല്‍സല്യ ഭരിതാം പരസ്പര പ്രണയമായും ജീവന്‍ പുറത്തേക്കുവരുന്നത് മധുരമുള്ള വേദനയായും ആവിഷ്‌ക്കരിക്കുന്നു. വിണ്ണിന്റെ നിറങ്ങളും മണ്ണിന്റെ സുഖവും ആകാശത്തിന്റെ വിസ്മയങ്ങളും കാണാന്‍ ലോകത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള താരാട്ടോടെ ‘യെവ്വ’ യ്ക്ക് തിരശ്ശീല വീഴും https://malayalamithram.in/yevva-amazing-show-at-akmg-convention/

5.ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2024 സെപ്റ്റംബർ- 21 ന് ശനിയാഴ്ച

ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷൻ്റെ (Love to Share Foundation America) ആഭിമുഖ്യത്തിൽ വർഷംതോറും തുടർച്ചയായി നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ പന്ത്രണ്ടാം വർഷമായ ഇത്തവണയും ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ക്ലിനിക്/ ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില മുഖ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. 2024 സെപ്റ്റംബർ 21 ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെയാണ് ഹെൽത്ത് ഫെയർ.ഇത്തവണ ഹെൽത്ത് ഫെയറിനോടൊപ്പം സൗജന്യ ‘ബ്രെസ്റ് കാൻസർ സ്ക്രീനിംഗ് കൂടി ഉണ്ടായിരിക്കുന്നതാണ് https://malayalamithram.in/free-health-fair-in-houston-september-21-2024-saturday/


Read Previous

ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി; ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെട്ടെന്ന് പരക്കേ വിമര്‍ശനം, ബൃന്ദ, മാണിക് സര്‍ക്കാര്‍, രാഘവലു… അടുത്ത ജനറല്‍ സെക്രട്ടറി ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവം top5 പ്രധാന വാര്‍ത്തകള്‍

Read Next

ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ട്ടം, യെച്ചൂരി ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവ് ; കേളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »