ശ്രീജേഷിന് സ്വപ്ന നേട്ടം; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം


പാരീസ്: ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക്സിലും മൂന്നാം സ്ഥാനത്ത് എത്തുന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

രാജ്യാന്തര ഹോക്കിയില്‍ നിന്ന് ഇതിനകം വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി താരം ശ്രീജേഷിന് മെഡലുമായി മടങ്ങാനായത് സ്വപ്ന നേട്ടമായി. ഒളിമ്പിക്സില്‍ വെങ്കല മെഡലോടെ മലയാളി താരം ശ്രീജേഷിന് ഗംഭീര യാത്രയയപ്പ് നടത്താന്‍ ഇന്ത്യന്‍ ടീമിനുമായി.

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. 30,33 മിനിറ്റുകളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി ഗോള്‍നേടിയത്. 18ാം മിനിറ്റില്‍ പെനാല്‍റ്റി സ്ട്രോക്കില്‍ നിന്ന് മാര്‍ക്ക് മിറാലസ് സ്പെയിനായി ആദ്യം വലകുലുക്കി. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഇന്ത്യ സമനില പിടിച്ചത്. തൊട്ടടുത്ത മിനിറ്റുകളില്‍ വീണ്ടും പെനാല്‍റ്റി കോര്‍ണറിലൂടെ ലക്ഷ്യം കണ്ട് ഇന്ത്യ വിജയമുറപ്പിച്ചു. ഒളിമ്പിക്സിലുടനീളം ഉജ്ജ്വല പ്രകടനം പുറത്തെടുത്ത മലയാളിതാരം സ്പാനിഷ് ടീമിനെതിരെയും മിന്നും പ്രകടനം പുറത്തെടുത്തു.


Read Previous

കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; ഇഡി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

Read Next

വയനാട് ദുരന്തം; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »