Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വപ്‌ന സാഫല്യം , ഫർഹാന ഉംറ നിർവഹിച്ചു.. സഹായകമായത് ഐ സി എഫ് റിയാദ്.


റിയാദ് : ഉംറയെന്ന ജീവിതാഭിലാഷം നിറവേറ്റാൻ എത്തി ചതിയിലകപ്പെട്ട് നരകയാതന അവിഭവിക്കേണ്ടി വന്ന തെലുങ്കാന സ്വദേശി ഫർഹാനക്ക് അവസാനം സ്വപ്‌ന സാഫല്യം. വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ ഉംറ നിർവഹിക്കുക എന്ന ലക്ഷ്യത്തിൽ പുണ്യ ഭൂമിയിലെത്തിയിട്ട് സ്വദേശിയുടെ വീട്ടിൽ വീട്ടുജോലി എടുക്കേണ്ടി വന്ന ഫർഹാനക്കാണ് ഉംറയും മദീന സന്ദർശനവും ഒരുക്കി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) സഹായകമായത്. താമസ സൗകര്യം, ഭക്ഷണം തുടങ്ങിയവ അടക്കം എല്ലാം സൗജന്യമായി നൽകി ഐ സി എഫിന് കീഴിലുള്ള പ്രമുഖ ഉംറ സേവകരായ അൽ ഖുദ്‌സ് ഉംറ സർവീസ് വഴിയാണ് സൗകര്യം ഒരുക്കിയത്. റിയാദ് ഉമ്മുൽ ഹമാം സെക്ടർ ഐ സി എഫ് സിക്രട്ടറി നൗഷാദിന്റെ കുടുംബത്തോടൊപ്പം ഉംറയും മദീന സന്ദർശനവും നടത്തി ഫർഹാന കഴിഞ്ഞ ദിവസം റിയാദിൽ തിരികെ എത്തി.

റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ദവാദ്​മിയിലെ ദുരിതത്തിൽ നിന്ന്, ദവാദ്​മി പൊലീസ്​​ ഇ​ടപെട്ട്​ മോചിപ്പിച്ചതിനെ തുടർന്നാണ് ഫർഹാനക്ക് ഉംറക്ക് വഴിയൊരുങ്ങി യത്. മോചിതയായ ഫർഹാനയെ ദവാദ്മി ഐ സി എഫ് പ്രവർത്തകൻ അമീർ തന്റെ വീട്ടിൽ അഭയം നൽകി. ദവാദ്മി ഐ സി എഫ് ക്ഷേമകാര്യ സിക്രട്ടറി റിയാസ് പോത്ത നൂർ റിയാദ് ഐ സി എഫ് ക്ഷേമകാര്യ പ്രസിഡന്റ് ഇബ്രാഹീം കരീമുമായി ബന്ധപ്പെ ടുകയും , റിയാദ് ഐ സി എഫ് ന്റെ റൂബി ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിച്ച സൗജന്യ ഉംറയിൽ ഉൾപെടുത്തി സൗകര്യം ഒരുക്കുകയുമായിരുന്നു.

യത്രയിലൂടനീളം സന്തോഷവതിയായിരുന്ന ഫർഹാന, കർമങ്ങൾക്കിടയിൽ കുറച്ചു നേരം കൂട്ടം തെറ്റിയത് അല്പം ആശങ്ക ഉണ്ടാകിയെങ്കിലും കർമങ്ങൾ എല്ലാം ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞതായി നൗഷാദ് പറഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾക്കിയിലും ആംഗ്യഭാഷയിലൂടെയുള്ള അവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അയൽവാസിയായ ഏജന്റ്, 15,000 രൂപക്ക് ഉംറ ചെയ്യിപ്പിക്കാമെന്ന് മോഹിപ്പിച്ചു കൊണ്ട് വന്ന് 7000 റിയാലിന് സ്വദേശി പൗരന് വീട്ടുവേലകാരിയാക്കി മറിച്ച് വിറ്റ് കെണിയിൽ പെടുത്തുകയായിരുന്നു. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ വന്നതിനാൽ ഇപ്പോൾ ഉംറ ചെയ്യാൻ കഴിയി ല്ലെന്നും അവസരം ഒരുങ്ങുന്നത് വരെ താമസിക്കാമെന്നും വിശ്വസിപ്പിച്ചാണ് സ്വദേശി പൗരന്‍റെ വീട്ടിൽ കൊണ്ടാക്കിയത്. എന്നാൽ പിന്നീട് ഏജന്റ് മുങ്ങുകയായിരുന്നു . വിവരമറിഞ്ഞ മലയാളി കൂട്ടായ്​മയായ ദവാദ്​മി ഹെൽപ്​ ഡെസ്​കിന്‍റെ ശ്രമഫലമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്.

ഉംറ കഴിഞ്ഞു തിരികെ എത്തിയാൽ പോലീസിൽ റിപ്പോർട്ട് ചെയ്ത്, പിഴ അടച്ചാൽ മാത്രമേ നാട്ടിലേക്ക് പോവാൻ കഴിയുകയുള്ളൂ. അനധികൃതമായി ജോലിക്ക് നിർത്തിയ സൗദി പൗരനെ കൊണ്ട് തന്നെ പിഴ സംഖ്യ അടപ്പിച്ചു നാട്ടിലേക്ക് കയറ്റി വിടാൻ ആണ് ശ്രമിക്കുന്നത്. സൗദി പൗരൻ അതിന് തയ്യാറായില്ലെങ്കിൽ ഏജന്റിനെ കണ്ടെത്തി അടപ്പിക്കാൻ ശ്രമിക്കും. അതിനും കഴിഞ്ഞില്ലങ്കിൽ മാത്രം സുമനുസകളിൽ നിന്ന് സഹായം കണ്ടെത്താൻ ശ്രമിക്കുമെന്ന് റിയാസ് പോത്തനൂർ പറഞ്ഞു


Read Previous

ടി പി മുസ്തഫയ്ക്ക് കേളി യാത്രയയപ്പ് നൽകി

Read Next

കേളി ചികിത്സാ സഹായം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »