Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഡ്രഡ്ജര്‍ കൊണ്ടു വന്നില്ല’, കേരളം സഹകരിക്കുന്നില്ല; അര്‍ജുനെ കണ്ടെത്താന്‍ നാളെ തിരച്ചില്‍ തുടങ്ങും: കാര്‍വാര്‍ എംഎല്‍എ


അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി നാളെ തിരച്ചില്‍ തുടങ്ങും. കാലാവസ്ഥ അനുകൂലമാണെന്നും, നദിയിലെ അടിയൊഴുക്ക് കുറഞ്ഞതായും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ഫ്, ഈശ്വര്‍ മല്‍പെ എന്നിവര്‍ തിരച്ചിലില്‍ ഭാഗമാകുമെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു.

നദിയുടെ ഒഴുക്ക് രണ്ട് നോട്‌സ് ആയി കുറഞ്ഞിട്ടുണ്ട്. നേവിക്ക് അനുമതി കൊടുത്തി ല്ലെന്ന റിപ്പോര്‍ട്ടുകളോട് എംഎല്‍എ രൂക്ഷമായാണ് പ്രതികരിച്ചത്. ഷിരൂരിലെ രക്ഷാപ്രവര്‍ത്തനത്തിനോട് കേരളം സഹകരിക്കുന്നില്ലെന്ന് സതീഷ് കൃഷ്ണ സെയില്‍ ആരോപിച്ചു. മുന്‍കൂര്‍ തുക അടയ്ക്കാമെന്ന് പറഞ്ഞിട്ടും, കേരളം കൊണ്ടു വരാമെന്ന് പറഞ്ഞ ഡ്രഡ്ജര്‍ മെഷീന്‍ കൊണ്ടു വന്നില്ലെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

ഡ്രഡ്ജര്‍ മെഷിനുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടു. എന്നാല്‍ ഒരു മറുപടിയും കിട്ടിയില്ല. കേരളത്തിലെ എംപിക്കും എംഎല്‍എയ്ക്കു മെല്ലാം മെസ്സേജ് അയച്ചിരുന്നതാണ്. പ്രതികരണമില്ല. നാളെ ഡ്രഡ്ജര്‍ മെഷീന്‍ കൊണ്ടു വന്നാല്‍ അപ്പോള്‍ തന്നെ പണം നല്‍കാമെന്നും സതീഷ് കൃഷ്ണ സെയില്‍ മാധ്യമപ്ര വര്‍ത്തകരോട് പറഞ്ഞു.അതേസമയം നേവി സംഘം തിരച്ചിലിന് എത്തുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായിട്ടും ഇതുപോലുള്ള സമീപനം ഉണ്ടാകുന്നത് സങ്കടകരമാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.


Read Previous

സെന്റ് മാർട്ടിൻ ദ്വീപ് ലോക ചർച്ചകളിൽ ഇടംപിടിച്ചു; ബംഗ്ലാദേശിൽ വട്ടമിട്ട് പറന്ന് കലാപത്തിന് തിരി കൊളുത്തിയ കഴുകന് പിഴച്ചു, മുഖം നഷ്ടപ്പെട്ട് അമേരിക്ക, പൊളിച്ചടക്കി ഷെയ്ക്ക് ഹസീന, മകന്‍ നിഷേധിച്ചെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്ന്, നൂറിലധികം അഴിമതി കേസുകളിലെ പ്രതി; ഷെയ്ഖ് ഹസീനയെ വെട്ടിയ ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ ഭാവി എന്ത്?

Read Next

ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ; താല്‍ക്കാലിക നടപ്പാലം തകര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »