Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സണ്‍ ഗ്ലാസ് ധരിച്ച് ജി- സ്യൂട്ടില്‍ രാഷ്ട്രപതി, ഇന്ത്യയുടെ കരുത്ത് വിളിച്ചോതി റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നു. വീഡിയോ


ചണ്ഡീഗഡ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായിരുന്ന റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബുധനാഴ്ച ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ താവളത്തില്‍ നിന്നാണ് രാഷ്ട്രപതിയെയും വഹിച്ച് യുദ്ധവിമാനം ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് അതേ വ്യോമസേനാ താവളത്തില്‍ നിന്ന് മറ്റൊരു യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് അകമ്പടി സേവിച്ചു.

രാവിലെ 11 മണിക്കാണ് ചരിത്രനിമിഷത്തിന് രാഷ്ടം സാക്ഷ്യം വഹിച്ചത്. റഫാല്‍ യുദ്ധവിമാനത്തില്‍ കയറുന്നതിന് മുന്‍പ് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാര്‍ ഉപയോഗിക്കുന്ന ജി-സ്യൂട്ട് രാഷ്ട്രപതി ധരിച്ചിരുന്നു. കൈയില്‍ ഹെല്‍മെറ്റ് പിടിച്ച് സണ്‍ ഗ്ലാസ് ധരിച്ച മുര്‍മു പൈലറ്റിനൊപ്പം ചിത്രങ്ങള്‍ക്കും പോസ് ചെയ്തു. യുദ്ധവിമാനത്തില്‍ നിന്ന് രാഷ്ട്രപതി കൈവീശി കാണിച്ചു. ഇന്ന് രാവിലെ വ്യോമസേനാ താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സൈനികര്‍ സ്വീകരിച്ചത്.

2023 ഏപ്രിലില്‍ അസമിലെ തേസ്പൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിലും ഇന്ത്യന്‍ സായുധ സേനയുടെ പരമോന്നത കമാന്‍ഡറായ മുര്‍മു പറന്നുയര്‍ന്നിരുന്നു. മുന്‍ രാഷ്ട്രപതിമാരായ എ പി ജെ അബ്ദുള്‍ കലാമും പ്രതിഭാ പാട്ടീലും യഥാക്രമം 2006 ജൂണ്‍ 8 നും 2009 നവംബര്‍ 25 നും പൂനെയ്ക്കടുത്തുള്ള വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളില്‍ പറന്നുയര്‍ന്നതിന് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു.

ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ യുദ്ധവിമാനങ്ങള്‍ 2020 സെപ്റ്റംബറിലാണ് അംബാലയിലെ വ്യോമസേനാ സ്റ്റേഷനില്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.


Read Previous

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ ഒപ്പുവെച്ചത് 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍

Read Next

ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധം’: ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »