ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ ഇന്ധന സംഭരണ ശാലകളെ (Fuel Depots) ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ഫോടനത്തെത്തുടർന്ന് ഒരു ഇന്ധന ടാങ്കിന് തീപിടിക്കുകയും വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥല ത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. ആക്രമണത്തിൽ ആർക്കും ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ഫെബ്രുവരി 28-ന് ടെർമിനൽ 1 ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ ഏതാനും ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.
രാജ്യത്തിന് നേരെ ഉയർന്നുവരുന്ന ഡ്രോൺ-മിസൈൽ ഭീഷണികളെ സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. നൂറുകണക്കിന് ഡ്രോണുകളെ ഇതിനോടകം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ സബാഹ് അറിയിച്ചു
സുരക്ഷാ പരിശോധനകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ നേരിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മേഖലയിലെ നിലവിലെ അശാന്തമായ സാഹചര്യങ്ങൾ ക്കിടയിൽ കുവൈത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
