ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ ഖർജ് (Al-Kharj) ഗവർണറേറ്റിന് കിഴക്കുഭാഗത്തായി എത്തിയ അഞ്ച് ഡ്രോണുകളെ പ്രതിരോധ സേന വിജയകരമായി തകർത്തു. വ്യോമപരിധി ലംഘിച്ചെത്തിയ ഡ്രോണു കളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തടയുകയും ആകാശത്തുവെച്ച് നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു.

പ്രദേശത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഡ്രോണുകളുടെ നീക്കമെന്നാണ് പ്രാഥമിക നിഗമനം. സൈന്യത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടൽ മൂലം വലിയൊരു ഭീഷണി ഒഴിവാക്കാനായി. ആക്രമണശ്രമത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രുപക്ഷത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങളെയും പ്രതിരോധിക്കാൻ സായുധ സേന സജ്ജമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
