Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷൈബ എണ്ണപ്പാടത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം


റിയാദ്: സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളെ പ്രതിരോധ സേന വെടിവെച്ചിട്ടു. രാജ്യത്തെ റബ് അൽ ഖാലി (ശൂന്യ പ്രദേശം) മരുഭൂമിക്ക് മുകളിൽ വെച്ചാണ് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗികമായി അറിയിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതിർത്തിയോട് ചേർന്നുള്ള ശൂന്യ പ്രദേശത്താണ് ഷൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ഡ്രോണുകൾ തകർത്തതിനെത്തുടർന്ന് എണ്ണ ഉൽപ്പാദനത്തിനോ മറ്റ് സൗകര്യങ്ങൾ ക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.


Read Previous

അല്‍ ഖർജ് ഗവർണറേറ്റിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; അഞ്ച് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »