ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈറ്റ് സിറ്റി: കുവൈറ്റ് ആകാശപരിധിയിൽ ശത്രു രാജ്യത്തിന്റെ ഒമ്പത് ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഒമ്പതോളം ഡ്രോണുകളാണ് ഒരേസമയം കുവൈറ്റ് അതിർത്തി ലംഘിച്ച് എത്തിയത്. ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യം വെച്ചായിരുന്നു ഇവയുടെ നീക്കം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെ ന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.ഡ്രോൺ പതനത്തെത്തുടർന്ന് ഉണ്ടായ സ്ഫോടനങ്ങളിൽ കെട്ടിടങ്ങ ൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കുവൈറ്റ് സൈന്യം പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി. വ്യോമാതിർത്തിയിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എവിടെ നിന്നാണ് ഡ്രോണുകൾ എത്തിയതെന്നോ ഉള്ള കാര്യത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
