Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ റസ് തനൂറ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; ഡ്രോണുകൾ തകർത്തു; ചില യൂണിറ്റുകൾ അടച്ചു, തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ


റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ ദമ്മാമി നടുത്തുള്ള റാസ് തനൂറയിലുള്ള എണ്ണശുദ്ധീകരണ ശാല താല്‍ക്കാലികമായി അടച്ചു. റിഫൈനറിയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു

ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പേ പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചിട്ടതായാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായ തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് റിഫൈനറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിദിനം അര ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റാസ് തനൂറയിലുള്ള പ്ലാന്റ് എന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയതായും നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ ഉല്‍പ്പാദനത്തെ യോ വിതരണത്തെയോ നടപടി എത്രത്തോളം ബാധിക്കുമെന്നതില്‍ കമ്പനി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.


Read Previous

കടലിലും യുദ്ധഭീതി; സൗദിയിലേക്ക് പോകേണ്ടിയിരുന്ന കപ്പൽ കൊല്ലത്ത് അഭയം തേടി

Read Next

ശബരിമല യുവതീപ്രവേശനം: നിലപാട് തിരുത്തി ‘യൂ ടേണ്‍’ അടിച്ച് ദേവസ്വം ബോർഡ്; ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »