Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചേരി നിവാസികൾക്കെതിരായ കേസുകളെല്ലാം പിൻവലിക്കൂ, എന്നാൽ മത്സരിക്കില്ല; അമിത് ഷായെ വെല്ലുവിളിച്ച് കെജരിവാൾ


ഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ട എല്ലാവ രെയും പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെജരിവാള്‍ പറഞ്ഞു.

ചേരി നിവാസികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക. അവരെ കുടിയിറക്കിയ അതേ ഭൂമിയില്‍ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. എങ്കില്‍ ഞാന്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ നിര്‍ദേശം സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. കെജരിവാള്‍ അമിത് ഷായോട് പറഞ്ഞു. തെരഞ്ഞെ ടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ചേരികളെല്ലാം അവര്‍ പൊളിച്ചു നീക്കുമെന്നും കെജരിവാള്‍ ആരോപിച്ചു.

ബിജെപി നേതാക്കളുടെ ചേരി സ്‌നേഹം പൊള്ളയാണ്. അവരിപ്പോള്‍ ചേരികളില്‍ പോയി താമസിക്കു കയാണ്. എന്നാല്‍ ചേരി നിവാസികളോട് അവര്‍ക്ക് ആത്മാര്‍ത്ഥമായ സ്‌നേഹമില്ല. ബിജെപി സമ്പന്ന രുടെ പാര്‍ട്ടിയാണ്. ചേരി നിവാസികളുമായി അവര്‍ക്ക് എന്താണ് ബന്ധം?. ചേരി നിവാസികളെ അവര്‍ പ്രാണികളെപ്പോലെയാണ് കാണുന്നത്. വോട്ടെടുപ്പിന് മുമ്പ് ചേരി നിവാസികളുടെ വോട്ടും വോട്ടെടുപ്പിന് ശേഷം ചേരി നിവാസികളുടെ ഭൂമിയും അവര്‍ ലക്ഷ്യമിടുന്നുവെന്ന് ചേരി ക്യാംപ് സന്ദര്‍ശിച്ച ശേഷം കെജരിവാള്‍ പറഞ്ഞു.

ബിജെപിയുടെ ‘ജഹാന്‍ ജുഗ്ഗി വഹാന്‍ മകാന്‍’ പദ്ധതി ‘കണ്ണില്‍ പൊടിയിടല്‍’ പദ്ധതിയാണ്. ചേരി നിവാസികള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. 2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതാണ്. കഴിഞ്ഞ 11 വര്‍ഷം കൊണ്ട് 4700 വീടുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ നിര്‍മ്മിച്ചത്. ഡല്‍ഹിയില്‍ നാലു ലക്ഷത്തോളം ചേരിനിവാസികളുണ്ട്. ‘ഈ വേഗതയില്‍, എല്ലാവര്‍ക്കും വീട് നല്‍കാന്‍ 1,000 വര്‍ഷമെടുക്കും. ബിജെപി വിജയിച്ചാല്‍ വീടു നിര്‍മ്മിക്കുകയല്ല, പൊളിച്ചു നീക്കുകയാകും ചെയ്യുക. അതോടെ ജനം ഭവനരഹിതരായി തെരുവിലേക്ക് ഇറങ്ങേണ്ടി വരും. അരവിന്ദ് കെജരിവാള്‍ പറഞ്ഞു.


Read Previous

വി ഡി സതീശനും എം വി ഗോവിന്ദനും വയനാട്ടിലേയ്ക്ക്; എൻ എം വിജയൻറെ കുടുംബാംഗങ്ങളെ സന്ദർശിക്കും

Read Next

സൈബര്‍ ക്രിമിനലുകള്‍ ഓരോ ദിവസവും പുതിയ കെണികളുമായി എത്തുകയാണ്. അക്കൗണ്ടിൽ വന്ന തുക കണ്ട് വീഴരുത്!; പുതിയ തട്ടിപ്പ്, മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »