ലഹരി വ്യാപനം: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു; കുറ്റവിമുക്തരായ ലഹരി കേസ് പ്രതികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം


തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലഹരിവിരു ദ്ധനടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഈ മാസം 24 ന് നടക്കും. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും. ലഹരിക്കെതിരെ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈ സ്- പൊലീസ് ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും.

ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്തും. കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.


Read Previous

അതിഥി തൊഴിലാളികള്‍ കേരളത്തിൽ കഞ്ചാവ് വളർത്തലും തുടങ്ങി കട്ടിലിനടിയിൽ തപ്പിയപ്പോൾ കിട്ടിയത് ഉഗ്രൻ ഐറ്റം

Read Next

എം എം ജോസഫ് മേക്കഴൂരിന്‍റെ ദിന വിജ്ഞാന കോശം ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »