ദുബായ്: ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു ദിവസം ഒരു ലക്ഷം സാമ്പിൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജീകരിച്ച് ദുബായ്. ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ദിനം പ്രതി ഒരു ലക്ഷം പേർ ക്ക് കോവിഡ് പരിശോധനക്ക് ഇവിടെ സൗകര്യമുണ്ടാകും.
ആകാശവാതിലുകൾ സന്ദർശകർക്കായി തുറന്നതോടെയാണ് വിമാനത്താവളത്തിൽ തന്നെ കോവി ഡ് പരിശോധനക്ക് വിപുലമായ സംവിധാനം ഒരുക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നവർക്കും പുറ ത്തു പോകുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം. ദുബായ് എയർപോർട്ടും ദുബായ് ഹെൽത്ത് അതോറിറ്റിയും സംയുക്തമായാണ് ലാബ് സജ്ജീകരിച്ചത്. ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫലം ലഭിക്കും എന്നതിനാൽ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരിക്കും ഈ ലാബ്.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ്. കോവിഡ് പ്രതിരോധ ത്തിൽ മുൻപന്തിയിൽ നിൽക്കുന്ന യു.എ.ഇയെ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗ മായാണ് ഏറ്റവും വലിയ ലാബ് തന്നെ സജ്ജമാക്കിയത്. വേനലവധിക്ക് വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്രദമാകുമെന്ന് ദുബായ് എയർപോർട്‌സ് ചെയ ർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് അൽമക്തൂം പറഞ്ഞു. നാളെ മുതൽ ടെർമിനൽ രണ്ട്, മൂന്ന് വഴി ദിനംപ്രതി 66 വിമാനങ്ങളിലായി യാത്രക്കാരെത്തും. ടെർമിനൽ രണ്ടിന് സമീപമാണ് ലാബ് ഒരുക്കി യിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും.