ദുബായ്: പന്ത്രണ്ടാമത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി.
![](https://malayalamithram.in/wp-content/uploads/2025/02/Dubai-Immigration-releases-special-passport-stamp.png)
കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്. ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതു ജനങ്ങളിലും സഞ്ചാരികളിലും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രുന്നു ഉദ്യമം
ഈ സ്റ്റാമ്പ് ദുബായുടെ ആഗോള സർക്കാർ നവീകരണത്തിന്റെ കേന്ദ്രസ്ഥാനത്തേയും യുഎഇയുടെ ഐഡന്റിറ്റിയേയും പ്രതിഫലിപ്പിക്കുന്നതായാണ് അധികൃതർ വ്യക്ത മാക്കുന്നത്. കൂടാതെ ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവര ങ്ങളടങ്ങിയ ഇൻഫോർമേഷൻ കാർഡുകളും സഞ്ചാരികൾക്ക് വിതരണം ചെയ്തു.
ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ സജീവമായി പങ്കാളിയാകാൻ ആഗ്രഹിക്കുന്നു. ഈ സ്റ്റാമ്പ് സാമൂഹ്യ പ്രഭാവം മെച്ചപ്പെടുത്തുന്ന തിനും ജീവത നിലവാരം ഉയർത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലി പ്പിക്കുന്നുവെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ഉച്ച കോടിയുടെ വിജയത്തിലൂടെ സ്ഥിരതയുള്ള വികസനവും ആഗോള സഹകരണ ശ്രമങ്ങളും കൂടുതൽ ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.