ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
അബുദാബി: സർക്കാർ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കുകയും ബ്യൂറോക്രസിയുടെ ഇടപെടലുകൾ പരമാവധി കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്ന പദ്ധതികൾ മുന്നോട്ടുവെക്കുന്ന ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് 70 ലക്ഷം ദിർഹം അവാർഡ് നൽകാൻ യുഎഇ കാബിനറ്റ് ബുധനാഴ്ച അംഗീകാരം നൽകി.
സർക്കാർ നടപടിക്രമങ്ങൾ പരമാവധി ചുരുക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തു ന്നതിനും കമ്പനികളുടെയും വ്യക്തികളുടെയും മേലുള്ള ഭാരം കുറയ്ക്കുന്നതിനും ഉതകുന്ന പ്രോജക്ടുകൾ സമർപ്പിക്കുന്ന വർക്ക് ടീമുകൾ, വ്യക്തികൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവരെ ഞങ്ങൾ ആദരിക്കും- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇടപാടുകൾ സുഗമമാക്കുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും നടപടികൾ ചുരുക്കുകയും സർക്കാർ ഇടപാടുകളിൽ ആളുകളുടെ അധ്വാനവും സമയവും ലാഭിക്കുകയും ചെയ്യുന്നവരെ ഞങ്ങൾ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യും. വിഭവങ്ങൾ നൽകുന്നതിനും പൊതുജനങ്ങളെ സേവിക്കുന്നതിനും രാജ്യത്തിന്റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും രാവും പകലും ജനങ്ങളെ സേവിക്കുന്ന കഠിനാധ്വാനികളും അർപ്പണബോധമുള്ളവരുമായ സർക്കാർ ജീവനക്കാരെ ഞങ്ങൾ ക്രിയാത്മകമായി അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യും”- ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
എമിറേറ്റ്‌സ് എന്റർപ്രണർഷിപ്പ് കൗൺസിൽ രൂപീകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകിയതായും യുവജന പദ്ധതികൾക്ക് പിന്തുണ നൽകാനും സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും 300 ദശലക്ഷം ദിർഹം ഫണ്ട് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. എമിറേറ്റ്സ് എന്റർപ്രണർഷിപ്പ് കൗൺസിലിന്റെ അധ്യക്ഷൻ ആലിയ അൽ മസ്റൂയി ആയിരിക്കും.
“നമ്മുടെ രാജ്യം അനുഗ്രഹീതമാണ്, അതിന്റെ നന്മ വിശാലവും മഹത്തരവുമാണ്, അതിന്റെ സാമ്പത്തിക ശേഷി ദൂരെയുള്ളവർക്കും സമീപമുള്ളവർക്കും പ്രയോജനം ചെയ്യുന്നു. നമ്മുടെ യുവജനങ്ങൾ ഈ മഹത്തായ സാമ്പത്തിക മുന്നേറ്റത്തിൽ നിന്ന് പ്രയോജനം നേടണമെന്നും അതിലെ മികവിന്റെ അടിത്തറ മനസ്സിലാക്കണമെന്നും അത് നൽകുന്ന മഹത്തായ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ മികവിനെ കൂടുതൽ വിശാലവും വിപുലവുമായ ചക്രവാളങ്ങളിലേക്ക് നമുക്ക് നയിക്കാം”- അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ആധുനിക വാസ്തുവിദ്യാ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ദേശീയ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തിന്റെ വാസ്തുവിദ്യാ സ്വത്വം രൂപപ്പെടുത്തുന്ന നഗര സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും സാംസ്‌കാരികവും ദേശീയവും ചരിത്രപരവുമായ പ്രാധാന്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കും. 130 ഓളം സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നിലവിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് 1,000 സൈറ്റുകളായി അത് ഉയർത്തുമെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.