Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭിന്നതകള്‍ക്ക് വിരാമം; കേരളത്തില്‍ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍


ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകള്‍ക്ക് വിരാമിട്ട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച നേതാക്കളാണ് തെരഞ്ഞെടുപ്പാണ് പ്രധാന വിഷയമെന്ന് വ്യക്തമാക്കിയത്. കെപിസിസി തലത്തില്‍ പുനഃസംഘടന ഉടനില്ലെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നു.

കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. കേരളത്തിന്റെ ഭാവിയില്‍ നിര്‍ണാകയമായ തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകും. നേതാക്കള്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കും. നേതൃമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യമില്ല. നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും യോഗത്തിന് ശേഷം കേരള ത്തില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളം കോണ്‍ ഗ്രസ് തട്ടിയെടുക്കും എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആത്മവിശ്വാസത്തോടെ പോരാടി കേരളം കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് കേരള നേതൃത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന പൊട്ടി ത്തെറികള്‍ താത്കാലികമായെങ്കിലും പരിഹരിച്ചു എന്ന സൂചനകളാണ് യോഗത്തിന് ശേഷമുള്ള പ്രതി കരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്ന തിരുവനന്ത പുരം എംപി ശശി തരൂരിനെ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തില്‍ അണിനിരത്തി നിലവില്‍ ഭിന്നതക ളില്ലെന്നുകൂടി സ്ഥാപിക്കാന്‍ ആണ് നേതാക്കള്‍ ശ്രമിച്ചത്.

കോണ്‍ഗ്രസിലെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്ക് അപ്പുറം സംസ്ഥാന തലത്തിലെ രാഷ്ട്രീയം ചര്‍ച്ചയാകണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കൂടിയാണ് നിലവിലെ പ്രതികരണങ്ങള്‍. പാര്‍ട്ടി തലത്തില്‍ സംസ്ഥാനത്ത് ഐക്യം വേണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കേളത്തില്‍ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുന്നെന്നും ഇതിനായി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയ്യാറാകണം എന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Read Previous

കോഴിക്കോട് വീണ്ടും അമീബിക് ‌മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം: 38കാരിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

Read Next

റമദാൻ: റിയാദ് മെട്രോയുടെയും ബസുകളുടെയും ദൈനംദിന പ്രവർത്തന സമയം ദീർഘിപ്പിച്ചു, മെട്രോ രാവിലെ എട്ടു മുതല്‍ പുലർച്ചെ രണ്ടുമണിവരെ, വെള്ളിയാഴ്ച മൂന്ന് മണിവരെ, ബസ്‌ സർവ്വീസ് രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന് വരെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »