വീണ്ടും തെലുഗു ചിത്രവുമായി ദുൽഖർ സൽമാൻ; ജന്മദിനത്തിൽ ‘ആകാശം ലോ ഒക താര’യുടെ പ്രഖ്യാപനം


ഹൈദരാബാദ് : തെലുഗു ചിത്രവുമായി യുവതാരം ദുൽഖർ സൽമാൻ വീണ്ടു മെത്തുന്നു. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക്‌ ശേഷം ദുൽഖർ എത്തുന്ന അടുത്ത തെലുഗു ചിത്രമാണ്‌ ‘ആകാശം ലോ ഒക താര’. ഏറ്റവും പുതിയ ദുൽഖർ ചിത്രം ഒരുക്കുന്നത് സംവിധായകൻ പവൻ സാദിനേനിയാണ്.

ദുൽഖർ സൽമാന്‍റെ ജന്മദിനത്തോടനുബന്ധിച്ച്‌ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും പുറത്തു വിട്ടു. 1986 ൽ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിലെ സൂപ്പർസ്റ്റാർ കൃഷ്‌ണയെ അവതരിപ്പിക്കുന്ന ആകാശം ലോ ഒക താര എന്ന ഗാനത്തിൽ നിന്നാണ് ചിത്രത്തിന്‍റെ പേര് കടമെടുത്തത്.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത്‌ തെലുഗുവിലെ പ്രശസ്‌ത നിർമാണ കമ്പനികളായ ഗീത ആർട്‌സ്‌, സ്വപ്‌ന സിനിമ, ലൈറ്റ്ബോക്‌സ്‌ മീഡിയ എന്നിവർ ചേർന്നാണ്‌. തെലുഗു കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും.


Read Previous

മനു ഭാക്കറിന് വെങ്കലം; പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

Read Next

ദൗത്യം അതീവദുഷ്കരം’; ഈശ്വർ മാൽപെ തിരച്ചിൽ അവസാനിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »